എൻഡ്രിക്കിനെ പുറത്തിരുത്തിയത് എന്തുകൊണ്ട്? ആഞ്ചലോട്ടി വിശദീകരിക്കുന്നു!

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ചെൽസിയെ തോൽപ്പിച്ചിട്ടുള്ളത്.റയൽ മാഡ്രിഡിന് വേണ്ടി ലുകാസ് വാസ്ക്കസ്,ബ്രാഹിം ഡയസ് എന്നിവരാണ് ഗോളുകൾ നേടിയത്. ചെൽസിയുടെ ഗോൾ നോനി മദുവേക്കയുടെ വകയായിരുന്നു. ഇതോടെ റയൽ മാഡ്രിഡിന്റെ പ്രീ സീസൺ അവസാനിച്ചിട്ടുണ്ട്.

ആദ്യത്തെ രണ്ട് മത്സരങ്ങളിലും ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്കിന് റയലിന് വേണ്ടി കളിച്ചിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ അദ്ദേഹത്തിനും ഗുലറിനും അവസരം ലഭിച്ചിരുന്നില്ല. റിസ്ക്ക് എടുക്കാതിരിക്കാൻ വേണ്ടിയാണ് ഇരുവർക്കും വിശ്രമം അനുവദിച്ചത് എന്നാണ് റയൽ പരിശീലകൻ നൽകുന്ന വിശദീകരണം. അതായത് ആവശ്യത്തിനുള്ള കളി സമയം ലഭിച്ചത് കൊണ്ട് ഈ മത്സരത്തിൽ ഇരുവരെയും ആഞ്ചലോട്ടി പുറത്തിരുത്തുകയായിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എൻഡ്രിക്കും ഗുലറും ആദ്യത്തെ രണ്ടു മത്സരങ്ങളിൽ നിന്നായി മതിയായ സമയം കളിച്ചിട്ടുണ്ട്.ഇരുവരുടെയും കാര്യത്തിൽ റിസ്ക് എടുക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ മത്സരത്തിൽ അവർക്ക് വിശ്രമം നൽകിയത്.ഇനി ഞങ്ങൾ സൂപ്പർ കപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. ഒരു ഫൈനലാണ് ഞങ്ങൾക്ക് മുന്നിലുള്ളത്. അതിൽ വിജയിച്ചു കൊണ്ട് മുന്നോട്ടുപോവുക എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അവസരം ലഭിച്ച രണ്ട് മത്സരങ്ങളിലും എൻഡ്രിക്ക് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതേസമയം മികച്ച പ്രകടനം പുറത്തെടുക്കാൻ ആർദ ഗുലറിന് സാധിച്ചിരുന്നു. ഇനി യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡും അറ്റലാന്റയും തമ്മിലാണ് ഏറ്റുമുട്ടുക. അടുത്ത ബുധനാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ കലാശ പോരാട്ടം നടക്കുക.എംബപ്പേയും വിനീഷ്യസും ബെല്ലിങ്ങ്ഹാമുമൊക്കെ ഈ മത്സരത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *