എല്ലാം മാറ്റിമറിച്ചത് സാവിയുടെ ആ ഉപദേശം : തുറന്ന് പറഞ്ഞ് ഡെമ്പലെ!

വലിയ പ്രതീക്ഷകളോടുകൂടി എഫ് സി ബാഴ്സലോണയിൽ എത്തിയ സൂപ്പർ താരം ഡെമ്പലെക്ക് പലപ്പോഴും തന്റെ പ്രതിഭയോട് നീതി പുലർത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ബാഴ്സ വീടുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു. എന്നാൽ താരത്തിന്റെ കരാർ ബാഴ്സ പുതുക്കുകയായിരുന്നു. ഇതിനെല്ലാം കാരണമായത് സാവി എന്ന പരിശീലകനായിരുന്നു.സാവി ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ഡെമ്പലെയുടെ കാര്യത്തിൽ അത്ഭുതകരമായ വളർച്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്.

ഏതായാലും സാവിയുടെ സ്വാധീനത്തെ കുറിച്ച് ഡെമ്പലെ ഇപ്പോൾ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.ഞാൻ മികച്ചൊരു താരമാണെന്നും എന്നാൽ എന്റെ മെന്റാലിറ്റി മാറ്റേണ്ടതുണ്ട് എന്നുള്ള ഉപദേശം തനിക്ക് സാവി നൽകിയതോടുകൂടിയാണ് താൻ മാറിയത് എന്നുമാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡെമ്പലെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“സാവിയുമായുള്ള എല്ലാം വളരെയധികം സ്പെഷ്യലാണ്.ടുശെലിന് ശേഷം ഇത്തരത്തിലുള്ള ഒരു പരിശീലകനെ എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.ഞാൻ വളരെയധികം മികച്ച താരമാണ് എന്നുള്ളത് സാവി എന്നോട് പറഞ്ഞിരുന്നു.പക്ഷേ എന്റെ മെന്റാലിറ്റി മാറ്റാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.ആ ദിവസം മുതലാണ് ഞാൻ മാറിയത്” ഇതാണ് സാവിയെ കുറിച്ച് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മികച്ച രൂപത്തിൽ തന്നെയാണ് ഡെമ്പലെ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ആകെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് നടക്കുന്ന മത്സരത്തിൽ വിക്ടോറിയ പ്ലസനാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *