എന്റെ കാമുകിക്ക് നിങ്ങൾ ലൈക്ക് നൽകി,അത്കൊണ്ട് ജേഴ്‌സി എനിക്ക് നൽകൂ : പെഡ്രിയോട് ആരാധകൻ.
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ് സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഒസ്‌മാൻ ഡെമ്പലെയുടെ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.കൂണ്ടെയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത്.
ഏതായാലും ഈ മത്സരത്തിന് മുന്നേ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രൂപത്തിൽ വൈറലായിട്ടുണ്ട്. അതായത് ഒരു ബാഴ്സ ആരാധകൻ ഒരു പ്ലക്കാർഡുമായാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചിട്ടുള്ളത്. തന്റെ ഒരു ആവശ്യമായിരുന്നു അദ്ദേഹം അതിൽ രേഖപ്പെടുത്തിയിരുന്നത്. അതായത് തന്റെ കാമുകിയുടെ ഫോട്ടോക്ക് പെഡ്രി ലൈക്ക് നൽകി എന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പെഡ്രി തനിക്ക് അദ്ദേഹത്തിന്റെ ജേഴ്സി മത്സരശേഷം നൽകണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.ഈ വീഡിയോ ഇപ്പോൾ സ്പാനിഷ് ദേശിയ ടീമിന്റെ ട്വിറ്റർ അക്കൗണ്ടിൽ തന്നെ അവർ പങ്കുവെച്ചിട്ടുണ്ട്.
😱 ¿PERDÓN?
— RFEF (@rfef) January 25, 2023
📺 @MovistarFutbol#LaCopaMola I #CopaDelRey pic.twitter.com/yJ1bbLPTai
പെഡ്രി മത്സരത്തിന് മുന്നേ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു ഇത് സംഭവിച്ചിരുന്നത്.എന്നാൽ ഇതിനോട് താരം പ്രതികരിച്ചിട്ടൊന്നുമില്ല. പക്ഷേ സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഗോൾ ഡോട്ട് കോം അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
എഫ്സി ബാഴ്സലോണയുടെ വളരെ പ്രധാനപ്പെട്ട താരമാണ് പെഡ്രി. സ്റ്റാർട്ടിങ് 11ലെ സ്ഥിര സാന്നിധ്യം കൂടിയാണ് ഈ സൂപ്പർതാരം.കഴിഞ്ഞ ഗെറ്റാഫേക്കെതിരെയുള്ള മത്സരത്തിൽ എഫ് സി ബാഴ്സലോണ വിജയിച്ചപ്പോൾ ആ മത്സരത്തിൽ ബാഴ്സയുടെ വിജയഗോൾ നേടിയത് പെഡ്രിയായിരുന്നു.ഈ ലാലിഗയിൽ ആകെ നാല് ഗോളുകളാണ് പെഡ്രി കരസ്ഥമാക്കിയിട്ടുള്ളത്. വലിയ ആരാധക പിന്തുണയും സമ്പാദിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.