എന്നേക്കാൾ കൂടുതൽ ഞാൻ അദ്ദേഹത്തെ ശ്രദ്ദിച്ചു, മറഡോണക്കൊപ്പമുള്ള ഓർമ്മകൾ അയവിറക്കി കൂമാൻ !
ഫുട്ബോൾ ലോകത്തിന് മറഡോണയുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളനായിട്ടില്ല. ഒട്ടുമിക്ക ക്ലബുകളും തങ്ങളുടെ മത്സരത്തിന് മുന്നോടിയായി മറഡോണക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ഇന്നലെ പിഎസ്ജി പരിശീലനത്തിനിറങ്ങിയത് മറഡോണയുടെ ചിത്രം പതിപ്പിച്ച ജേഴ്സി അണിഞ്ഞായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകൾ അയവിറക്കിയിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. ഒസാസുന നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് കൂമാൻ മറഡോണയെ കുറിച്ച് സംസാരിച്ചത്. കൂമാൻ ബാഴ്‌സയിൽ ആയിരുന്ന കാലത്ത് മറഡോണ സെവിയ്യയിൽ കളിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് കൂമാൻ പങ്കുവെച്ചത്. താൻ തന്റെ വാം അപ്പിൽ ശ്രദ്ദിക്കുന്നതിലേറെ കൂടുതൽ മറഡോണ വാം അപ്പ് ചെയ്യുന്നതാണ് ശ്രദ്ദിച്ചിരുന്നത് എന്നാണ് കൂമാൻ പറഞ്ഞത്.
🗣 Koeman recuerda la vez que, estando en el Barça, se enfrentó al Sevilla de Maradona https://t.co/gtDHJkRhZx
— Mundo Deportivo (@mundodeportivo) November 28, 2020
” ഒരിക്കൽ ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്. ബാഴ്സ-സെവിയ്യ മത്സരത്തിലായിരുന്നു അത്. ഡിയഗോ അല്പം വൈകിയാണ് വാം അപ്പിന് എത്തിയതെന്ന് ഞാൻ ഓർമ്മിക്കുന്നു. ഞാൻ എന്റെ വാം അപ്പിൽ ശ്രദ്ദിക്കുന്നതിലേറെ കൂടുതൽ അദ്ദേഹത്തെയായിരുന്നു ശ്രദ്ദിച്ചിരുന്നത്. വളരെയധികം ക്വാളിറ്റിയുള്ള ഒരു താരമായിരുന്നു അദ്ദേഹം. എന്നെ സംബന്ധിച്ചെടുത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. അർജന്റീനക്കാരുടെ നഷ്ടം നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ്. ഡിയഗോക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ട്രിബൂട്ട് കളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുക എന്നുള്ളതാണ്. വളരെ ദുഃഖകരമായ കാര്യമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന് നല്ലത് നേരുന്നു ” കൂമാൻ പറഞ്ഞു.
Ronald Koeman: "The best tribute to Maradona would be a strong display on the pitch tomorrow" https://t.co/5R7yCUukdm
— footballespana (@footballespana_) November 28, 2020