എന്നെ കൊള്ളില്ലെന്ന് അവർ പറഞ്ഞു, ഞാൻ അത്‌ ചാലഞ്ചായെടുത്തു : സുവാരസ്!

കഴിഞ്ഞ സീസണിലായിരുന്നു ലൂയിസ് സുവാരസ് എഫ്സി ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. സുവാരസിനെ ഒഴിവാക്കാൻ ബാഴ്സ തീരുമാനിച്ചതോടെ താരം ക്യാമ്പ് നൗവിന്റെ പടിയിറങ്ങുകയായിരുന്നു. എന്നാൽ സുവാരസാവട്ടെ ഇതിന് മധുരപ്രതികാരത്തിനുള്ള ഒരുക്കത്തിലാണ്. രണ്ട് മത്സരങ്ങൾ കൂടി വിജയിച്ചാൽ കന്നി സീസണിൽ തന്നെ അത്ലറ്റിക്കോക്കൊപ്പം ലാലിഗ കിരീടം നേടാൻ സുവാരസിന് സാധിക്കും. മാത്രമല്ല അതിൽ നിർണായകപങ്ക് വഹിക്കാനും താരത്തിന് കഴിയും.19 ഗോളുകളും 3 അസിസ്റ്റുകളും താരം ലീഗിൽ നേടിക്കഴിഞ്ഞിട്ടുണ്ട്. ഏതായാലും തന്റെ ബാഴ്‌സയിലെ പുറത്താവലിനെ കുറിച്ച് ഒരിക്കൽ കൂടി മനസ്സ് തുറന്നിരിക്കുകയാണ് സുവാരസ്. എന്റെ മികവ് നഷ്ടപ്പെട്ടും എന്നെ ഇനി കൊള്ളില്ലെന്നും അവർ പറഞ്ഞെന്നും എന്നാൽ താൻ അത്‌ ഒരു ചാലഞ്ചായി എടുത്തു എന്നുമാണ് സുവാരസ് അറിയിച്ചത്.ക്ലബ്‌ ഡെൽ ഡിപ്പോർട്ടിസ്റ്റയോട് സംസാരിക്കുകയായിരുന്നു സുവാരസ്.

” എല്ലാവരും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നവരാണ്. ഞാൻ അത്ലറ്റിക്കോയിൽ എത്തിയത് തന്നെ പലവിധ കാരണങ്ങൾ കൊണ്ടും ഒരു വെല്ലുവിളിയായിരുന്നു.കഴിഞ്ഞ വർഷം എനിക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്റെ മികവ് നഷ്ടമായെന്നും എന്നെ ഇനി ബാഴ്സയെ പോലെയുള്ള ഒരു വലിയ ക്ലബ്ബിന് വേണ്ടി കളിക്കാൻ കൊള്ളില്ലെന്നും അവർ ആരോപിച്ചു.എന്നാൽ ഞാൻ അത്‌ ഒരു ചാലഞ്ചായി ഏറ്റെടുത്തു. ഞാൻ മുൻനിരയിൽ തന്നെ ഉണ്ടെന്ന് തെളിയിക്കാൻ വേണ്ടിയാണ് അത്ലറ്റിക്കോയിലേക്ക് ചേക്കേറിയത്.എനിക്കത് തെളിയിക്കാനായി. എനിക്ക് മുമ്പിൽ ഇനിയും ഒരുപാട് വർഷങ്ങളുണ്ട് ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *