എന്നെയും ബാഴ്സയേയും അദ്ദേഹം ഒരുപാട് സഹായിക്കും: പുതിയ റൊണാൾഡോയെ കുറിച്ച് റാഫീഞ്ഞ!

ബ്രസീലിയൻ യുവ സൂപ്പർതാരമായ വിറ്റോർ റോക്കിനെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പരാനൻസിൽ നിന്നാണ് റോക്ക് ബാഴ്സയിലേക്ക് എത്തുന്നത്.പുതിയ റൊണാൾഡോ എന്ന വിശേഷണം ലഭിച്ചിട്ടുള്ള താരമാണ് റോക്ക്.2029 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവെക്കുക. ഒരു ബില്യൺ യൂറോയായിരിക്കും താരത്തിന്റെ റിലീസ് ക്ലോസ്.

ഏതായാലും താരത്തെക്കുറിച്ച് ഇപ്പോൾ ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് എഫ്സി ബാഴ്സലോണയെയും തന്നെയും സഹായിക്കാൻ വിറ്റോർ റോക്കിന് സാധിക്കുമെന്നാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.റോക്കിന് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നും റാഫീഞ്ഞ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം ഉയർന്ന ക്വാളിറ്റിയുള്ള ഒരു താരമാണ് വിറ്റോർ റോക്ക്.അത് അദ്ദേഹം ബ്രസീലിൽ തെളിയിച്ചതാണ്.അതുകൊണ്ടുതന്നെയാണ് അദ്ദേഹം ബാഴ്സലോണയിൽ എത്തുന്നതും.ഒരുപാട് കാര്യങ്ങൾ ക്ലബ്ബിന് നൽകാൻ അദ്ദേഹത്തിന് സാധിക്കും. ലോക ഫുട്ബോളിൽ ഒരുപാട് ദൂരം സഞ്ചരിക്കാനും അദ്ദേഹത്തിന് സാധിക്കും. തീർച്ചയായും എഫ്സി ബാഴ്സലോണയെ റോക്ക് സഹായിക്കുക തന്നെ ചെയ്യും. കൂടാതെ എനിക്കും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകരമാവും ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ എത്തിയ റാഫീഞ്ഞ ക്ലബ്ബിനുവേണ്ടി ഭേദപ്പെട്ട പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറാൻ 18 കാരനായ റോക്കിന് സാധിച്ചിട്ടുണ്ട്. ഈ ബ്രസീലിയൻ ലീഗിൽ 13 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *