എന്ത് കൊണ്ട് റയലിന് എംബപ്പേയെ അത്യാവശ്യമാവുന്നു? ഒരു താരതമ്യം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതിന് ശേഷം പലപ്പോഴും റയൽ ഗോൾക്ഷാമം നേരിടുന്നത് വ്യക്തമായ കാര്യമാണ്.അത്കൊണ്ട് തന്നെ ഒരു നല്ല സ്‌ട്രൈക്കറെയാണ് നിലവിൽ റയലിന് അത്യാവശ്യം. അത്കൊണ്ട് തന്നെയാണ് കിലിയൻ എംബപ്പേയുടെ പ്രസക്തി വർധിക്കുന്നതും.ഏതായാലും നമുക്ക് കിലിയൻ എംബപ്പേയെയും റയലിന്റെ മറ്റു മുന്നേറ്റനിര താരങ്ങളെയും തമ്മിൽ ഒരു താരതമ്യം നടത്തി നോക്കാം. കഴിഞ്ഞ സീസണിലെ അവരവരുടെ ലീഗിലെ കണക്കുകളാണ് നമ്മൾ പരിശോധിക്കുന്നത്.

Goals
Kylian Mbappe – 27
Karim Benzema – 23
Marco Asensio – 3
Vinicius Junior – 3
Eden Hazard – 2
Lucas Vazquez – 2
Rodrygo – 1

ഗോളുകളുടെ എണ്ണത്തിൽ എംബപ്പേയുടെ വ്യക്തമായ ആധിപത്യം കാണാൻ സാധിക്കും..

Assists
Karim Benzema – 9
Kylian Mbappe – 7
Vinicius Junior – 2
Marco Asensio – 1
Eden Hazard – 1
Rodrygo – 1
Lucas Vazquez – 1

അസിസ്റ്റുകളുടെ കാര്യത്തിലും എംബപ്പേ മോശക്കാരനല്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

Minutes per goal or assist
Kylian Mbappe – 70.3
Karim Benzema – 89.9
Eden Hazard – 141
Lucas Vazquez – 212
Vinicius Junior – 319.2
Rodrygo – 329.5
Marco Asensio – 375.5

മിനുട്ട്സ്‌ പെർ ഗോൾ ഓർ അസിസ്റ്റിന്റെ കാര്യത്തിലും എംബപ്പേ തന്നെയാണ് മുന്നിൽ.

Successful dribbles per 90 minutes (success rate)
Kylian Mbappe – 3.4 (50%)
Eden Hazard – 2.1 (61.7%)
Vinicius Junior – 1.7 (53.1%)
Rodrygo – 1.6 (53.3%)
Marco Asensio – 1.2 (66.6%)
Karim Benzema – 1.2 (63.2%)
Lucas Vazquez – 1 (62.5%)

ഡ്രിബ്ലിങ്ങുകളുടെ എംബപ്പേയുടെ ആധിപത്യം കാണാൻ സാധിക്കും…

ചുരുക്കത്തിൽ എംബപ്പേ റയലിന് ഗുണകരമാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല. മുന്നേറ്റനിരയിലെ പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹാരം കാണാൻ എംബപ്പേയെ പോലെയൊരു താരത്തിന് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *