എന്ത് കൊണ്ട് മെസ്സിയൊരു അന്യഗ്രഹജീവി? വിശദീകരണവുമായി മസ്കരാനോ
ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രശസ്ത താരങ്ങൾ മെസ്സിയെ പുകഴ്ത്താനുപയോഗിക്കുന്ന പ്രയോഗമാണ് അന്യഗ്രഹജീവി എന്നുള്ളത്. മനുഷ്യന് സാധ്യമായതിനപ്പുറം മെസ്സി ചെയ്തു തീർക്കുന്നു എന്നത് സ്ഥാപിക്കാനാണ് ഇത്തരമൊരു പദപ്രയോഗം നടത്താറുള്ളത്. എന്നാലിപ്പോഴിതാ മെസ്സിയുടെ സഹതാരമായിരുന്ന മസ്കരാനോ ഇതിന് കൃത്യമായി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പ്രാദേശിക റേഡിയോ പ്രോഗ്രാം ആയ സീലോസ്പോർട്സ് ഡി ലാ പ്ലാറ്റയിലാണ് മസ്കരാനോ ഇക്കാര്യം വ്യക്തമാക്കിയത്.
— Barça Universal (@BarcaUniversal) April 14, 2020
— Mascherano: "What makes the difference in football is decision making and execution. Messi does both well, and at incredible speed. That's why he's different." pic.twitter.com/MkDOhp3rZL
” ഞാൻ എപ്പോ മെസ്സിയെ കുറിച്ച് സംസാരിക്കുകയാണെങ്കിലും ഇത് തന്നെയാണ് പറയാറുള്ളത്. ഫുട്ബോളിൽ രണ്ട് തരം കഴിവുകളാണ് വേണ്ടത്. ഒന്ന് നല്ല തീരുമാനങ്ങൾ എടുക്കാനും രണ്ടാമത് ആ തീരുമാനങ്ങൾ കൃത്യമായി നിർവഹിക്കാനും. പല താരങ്ങൾക്കും നല്ല തീരുമാനം എടുക്കാൻ കഴിയുമ്പോൾ അത് നിർവഹിക്കാൻ കഴിയാറില്ല. ഇവിടെയാണ് മെസ്സി വിത്യസ്തനാവുന്നത്. മെസ്സിക്ക് ഒരേ സമയം നല്ല തീരുമാനങ്ങൾ എടുക്കാനും കൃത്യമായി നടപ്പിലാക്കാനും സാധിക്കുന്നു. ഗെയിം സ്പീഡിനെ തന്റെ രീതിയിലേക്ക് മാറ്റാനുള്ള കഴിവും മെസ്സിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത് ” മസ്കരാനോ പറഞ്ഞു.