എന്ത് കൊണ്ട് ഗ്രീസ്‌മാനെ പുറത്തിരുത്തി, വിശദീകരണവുമായി കൂമാൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ ഹുയസ്ക്കയെ തകർത്തു വിട്ടത്. മത്സരത്തിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ഡിജോങ് ആണ് ഗോൾ നേടിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാന് സാധിച്ചിരുന്നില്ല. പകരം മാർട്ടിൻ ബ്രൈത്വെയിറ്റായിരുന്നു ഫസ്റ്റ് ഇലവനിൽ ഇടം കണ്ടെത്തിയത്. ഇപ്പോഴിതാ അതിനുള്ള വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. മൂന്ന് മധ്യനിരക്കാർ കളിക്കുമ്പോൾ മൂന്ന് മുന്നേറ്റനിരക്കാർക്ക് മാത്രമേ അവസരമുണ്ടാവുകയൊള്ളൂ എന്നും അത്‌ കൊണ്ട് തന്നെ ബ്രൈത്വെയിറ്റ് – ഗ്രീസ്‌മാൻ എന്നിവർക്കിടയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ താൻ നിർബന്ധിതനാവുകയാണ് ഉണ്ടായത് എന്നാണ് കൂമാൻ പറഞ്ഞത്. നമ്പർ നയൺ പൊസിഷനിൽ ഗ്രീസ്‌മാനെക്കാൾ മികച്ചത് ബ്രൈത്വെയിറ്റ് ആയതിനാലാണ് അദ്ദേഹത്തെ എടുത്തതെന്നും കൂമാൻ അറിയിച്ചു.

” എന്റെ സ്‌ക്വാഡിൽ ഉള്ള എല്ലാ താരങ്ങളെയും ഞാനും വിശ്വസിക്കുന്നുണ്ട്. മൂന്ന് മധ്യനിരക്കാരെ കളിപ്പിക്കുകയാണെങ്കിൽ മൂന്ന് മുന്നേറ്റനിരക്കാർക്ക് മാത്രമേ അവസരം ഉണ്ടാവുകയൊള്ളൂ. മെസ്സിക്കൊപ്പം നല്ല ഡീപായിട്ട് കളിക്കുന്ന ഒരു താരത്തെ കൂടി ആവിശ്യമായിരുന്നു. അതിനാലായിരുന്നു ഡെംബലെയെ കളിപ്പിച്ചത്. ഇതോടെ ബ്രൈത്വെയിറ്റ്-ഗ്രീസ്‌മാൻ എന്നിവർക്കിടയിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നു. നമ്പർ നയൺ പൊസിഷനിൽ ബ്രൈത്വെയിറ്റ് നല്ല രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. അത്‌കൊണ്ട് തന്നെ അദ്ദേഹത്തെ തിരഞ്ഞെടുത്തു. പക്ഷെ ഗ്രീസ്‌മാനെ പൂർണ്ണമായി തഴഞ്ഞു എന്നാൽ അതിനർത്ഥം. മറിച്ച് ഇനിയും ഒരുപാട് മത്സരങ്ങൾ ഉണ്ട്. അതിനാൽ തന്നെ എല്ലാ താരങ്ങളെയും ബാഴ്സക്ക്‌ ആവിശ്യവുമുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *