എന്ത് കൊണ്ടാണ് മെസ്സി റൊണാൾഡോയേക്കാൾ മികച്ച താരമാവുന്നതെന്ന് വിശദീകരിച്ച് പെഡ്രി!

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തോളം ഫുട്ബോൾ ലോകം അടക്കി ഭരിച്ച ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് നിലവിലുള്ളത്.നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 37 വയസ്സും ലയണൽ മെസ്സിക്ക് 35 വയസ്സുമാണ്.പക്ഷേ ഇവരിൽ ആരാണ് മികച്ചത് എന്നുള്ള വാദ പ്രതിവാദങ്ങൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ഫുട്ബോൾ ലോകത്ത് ഇപ്പോഴും സജീവമായ നിൽക്കുന്ന റിവൽറി തന്നെയാണ് മെസ്സിയും റൊണാൾഡോയും റിവൽറി.

അതുകൊണ്ടുതന്നെ ഈയിടെ സ്പോർഫ് എന്ന മാധ്യമം ബാഴ്സയുടെ യുവ സൂപ്പർതാരമായ പെഡ്രിയോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മെസ്സിയാണോ റൊണാൾഡോയാണോ മികച്ച താരമെന്നായിരുന്നു ചോദ്യം. പെഡ്രി റൊണാൾഡോക്കും മുകളിൽ മെസ്സിയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന് കാരണമായി കൊണ്ട് താരം ചൂണ്ടിക്കാണിക്കുന്നത് മെസ്സി കൂടുതൽ കമ്പ്ലീറ്റ് പ്ലെയറാണ് എന്നുള്ളതാണ്.പെഡ്രിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ അതിശയപ്പെടുത്തുന്ന ഒരു താരമാണ്. അദ്ദേഹം ഗോളുകൾ നേടുന്നത് ഒരു നിറഞ്ഞ ഷോ തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയാണ് മികച്ച താരം.അദ്ദേഹം കൂടുതൽ കമ്പ്ലീറ്റ് പ്ലെയറാണ്. എല്ലാ മേഖലയിലും അദ്ദേഹം ടീമിന് ഇമ്പാക്റ്റുകൾ ഉണ്ടാക്കുന്നു.അതുകൊണ്ടുതന്നെ ഞാൻ ലയണൽ മെസ്സിയോടൊപ്പമാണ് നിലകൊള്ളുക ” ഇതാണ് പെഡ്രി പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് പെഡ്രി. അതേസമയം ഈ സീസൺ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ ഒന്നാണ്. ഇതുവരെ ഈ സീസണിൽ ഗോളോ അസിസ്റ്റോ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. മെസ്സിയാവട്ടെ ലീഗ് വണ്ണിൽ മാത്രം 10 ഗോൾ കോൺട്രിബ്യൂഷൻസ് നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *