എന്ത്‌ കൊണ്ട് അഗ്വേറോയുടെ ചടങ്ങിൽ ഡെംബലെ പങ്കെടുത്തില്ല?

ഇന്നലെയായിരുന്നു സൂപ്പർ താരം സെർജിയോ അഗ്വേറോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് താൻ ഫുട്ബോളിനോട് വിടപറയുന്നതെന്ന് വികാരഭരിതനായി കൊണ്ട് അഗ്വേറോ അറിയിച്ചിരുന്നത്. ക്യാമ്പ് നൗവിലായിരുന്നു അഗ്വേറോയുടെ വിരമിക്കൽ പ്രഖ്യാപനചടങ്ങ് നടത്തപ്പെട്ടത്.

ക്ലബ്ബിലെ ഒട്ടുമിക്ക പേരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയും ഈ ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിൽ നിന്നെത്തിയിരുന്നു. എന്നാൽ എഫ്സി ബാഴ്സലോണ സൂപ്പർ താരം ഒസ്മാൻ ഡെംബലെ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നില്ല.ഇതിനുള്ള യഥാർത്ഥ കാരണം പുറത്ത് വന്നിട്ടില്ല.

എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ട് ഒരു കാരണം കണ്ടെത്തിയിട്ടുണ്ട്.പരിക്ക് മൂലമാണ് ഡെംബലെ ചടങ്ങിൽ പങ്കെടുക്കാത്തത് എന്നാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ താരത്തിന്റെ പരിക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ കഴിഞ്ഞ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ താരം കളത്തിൽ നിന്നും പിൻവലിക്കപ്പെട്ടിരുന്നു.നിലവിൽ ഡെംബലെ ചികിത്സയിലാണ് എന്നും സ്പോർട്ട് അറിയിക്കുന്നുണ്ട്.

അതേസമയം ഇന്നലത്തെ ചടങ്ങിൽ ബാഴ്‌സയുടെ യുവസൂപ്പർ താരമായ പെഡ്രിയും പങ്കെടുത്തിട്ടില്ല. പരിക്ക് മൂലം താരവും ചികിത്സയിലാണ്.താരത്തിന്റെ കാൽതുടക്കേറ്റ പരിക്കാണ് പെഡ്രിയെ ഇപ്പോൾ അലട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *