എന്തുകൊണ്ടാണ് ബാഴ്സയും കാഡിസും തമ്മിലുള്ള മത്സരം നിർത്തിവെച്ചത്?

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ഒരു ഗോളും രണ്ട് അസിസ്റ്റുമായി മത്സരത്തിൽ മികച്ച് നിന്ന്.ഡി യോങ്,ഫാറ്റി,ഡെമ്പലെ എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്.

എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിക്ക് ശേഷം അവസാനത്തിൽ ഏകദേശം 15 മിനിറ്റോളം മത്സരം തടസ്സപ്പെട്ടിരുന്നു. എന്തെന്നാൽ ഒരു മെഡിക്കൽ എമർജൻസി മത്സരത്തിൽ ഉണ്ടാവുകയായിരുന്നു.കാഡിസിന്റെ ഒരു ആരാധകൻ ഹൃദയാഘാതം മൂലം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മത്സരം ഉടൻ തന്നെ നിർത്തിവെക്കുകയായിരുന്നു.

കാഡിസിന്റെ അർജന്റീന ഗോൾകീപ്പറായ ലെടസ്മയാണ് സമയോചിത ഇടപെടൽ നടത്തിയിട്ടുള്ളത്. ഈ സംഭവം ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ഉടൻ തന്നെ മെഡിക്കൽ കിറ്റ് എടുത്തുകൊണ്ട് ഓടി ആരാധകർക്ക് നൽകുകയായിരുന്നു. പിന്നീട് ഇരു ടീമിന്റെയും മെഡിക്കൽ സംഘം ഈ ആരാധകനെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്തു.പിന്നീട് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

ആരാധകൻ ഇപ്പോൾ സ്റ്റേബിൾ ആയിട്ടുണ്ട് എന്നുള്ളത് കാഡിസ് അധികൃതർ അറിയിച്ചിട്ടുണ്ട്.ഇപ്പോഴും അദ്ദേഹം ഹോസ്പിറ്റലിൽ തുടരുകയാണ്. ബാഴ്സ താരങ്ങൾ എല്ലാവരും ഇപ്പോൾ ആരാധകന് പിന്തുണ പ്രഖ്യാപിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും മത്സരം നിർത്തിവെച്ച് ആരാധകന്റെ ജീവന് വിലകൽപ്പിച്ച ബാഴ്സക്കും കാഡിസിനും കയ്യടിക്കുകയാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *