എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നത്? എൻഡ്രിക്കിനോട് കോർട്ടുവ!
ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡ് പരാജയപ്പെടുകയാണ് ചെയ്തത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്. മത്സരത്തിൽ ബ്രസീലിയൻ വണ്ടർ കിഡ് ആയ എൻഡ്രിക്ക് കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.ടാർഗെറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.റയൽ മാഡ്രിഡിന് വേണ്ടി രണ്ട് മത്സരങ്ങൾ താരം കളിച്ചുവെങ്കിലും രണ്ടിലും മോശം പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.
എൻഡ്രിക്കിന്റെ പ്രകടനത്തെക്കുറിച്ച് ചില കാര്യങ്ങൾ റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബൌട് കോർട്ടുവ പറഞ്ഞിട്ടുണ്ട്.എൻഡ്രിക്ക് ഇങ്ങനെ പരിഭ്രാന്തനാവാതെ കുറച്ചുകൂടി ശാന്തത കൈവരിക്കണം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.റയലിനെ പോലെയുള്ള ഒരു വലിയ ക്ലബ്ബിനുവേണ്ടി ആദ്യമായിട്ട് കളിക്കുമ്പോൾ ചെറിയ പരിഭ്രാന്തി ഉണ്ടാകുമെന്നും കോർട്ടുവ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരുപാട് കരുത്തും ശക്തിയുമുള്ള താരമാണ് എൻഡ്രിക്ക്.നിലവിൽ കുറച്ചുകൂടി ശാന്തതയാണ് അദ്ദേഹത്തിന് ആവശ്യം.അദ്ദേഹം വളരെയധികം പരിഭ്രാന്തനാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ റയൽ മാഡ്രിഡിനെ പോലെയുള്ള ഒരു ക്ലബ്ബിന് വേണ്ടി വലിയ മത്സരങ്ങൾ കളിക്കുമ്പോൾ ഈ പരിഭ്രാന്തി സാധാരണമാണ്.പക്ഷേ ട്രെയിനിങ്ങിൽ അദ്ദേഹം ഒരുപാട് ഗോളുകൾ നേടുന്നുണ്ട്. അദ്ദേഹത്തിന് നല്ല കരുത്തും ഉണ്ട്. അത് നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് ” ഇതാണ് റയൽ മാഡ്രിഡ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ബ്രസീലിയൻ താരത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഇപ്പോൾ ഒരല്പം ബുദ്ധിമുട്ടിലാണ്.അടുത്ത മത്സരത്തിൽ ചെൽസിയെയാണ് റയൽ മാഡ്രിഡ് നേരിടുക. മത്സരത്തിൽ എൻഡ്രിക്കിന് അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഓഗസ്റ്റ് ഏഴാം തീയതിയാണ് ഈ മത്സരം നടക്കുക.