എനിക്ക് ബാഴ്‌സ വിടാൻ ആഗ്രഹമില്ല, കരച്ചിലടക്കാനാവാതെ മെസ്സി!

താൻ ബാഴ്‌സ വിടുകയാണ് എന്നുള്ള കാര്യം സൂപ്പർ താരം ലയണൽ മെസ്സി നേരിട്ട് സ്ഥിരീകരിച്ചു. അല്പം മുമ്പ് ആരംഭിച്ച പത്രസമ്മേളനത്തിലാണ് മെസ്സി കരച്ചിലടക്കാനാവാതെ ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. തനിക്ക് ബാഴ്‌സ വിടാൻ ആഗ്രഹമില്ലെന്നും ഇങ്ങനെയൊരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ല എന്നുമാണ് മെസ്സി അറിയിച്ചത്. തന്റെ കുടുംബത്തോടൊപ്പമാണ് മെസ്സി പത്രസമ്മേളനത്തിന് എത്തിയത്. സംസാരിക്കാൻ തുടങ്ങുന്നതിന് മുമ്പേ മെസ്സി വികാരഭരിതനായി കൊണ്ട് കരച്ചിലടക്കാൻ പാടുപെട്ടിരുന്നു.തനിക്ക് പറയാനുള്ളത് കഴിഞ്ഞതിന് ശേഷവും മെസ്സി കരച്ചിൽ തുടർന്ന കാഴ്ച്ചയാണ് ആരാധകർക്ക്‌ കാണാനായത്. മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ വളരെയധികം ദുഃഖത്തിലാണ്.കാരണം എനിക്ക് ബാഴ്‌സ വിടണം എന്നില്ല.എനിക്കിവിടെ തുടരണം എന്നാണ്.എന്റെ കരാർ റെഡി ആയിരുന്നു.ഇവിടെ നിൽക്കാൻ വേണ്ടി എനിക്ക് കഴിയാവുന്നതെല്ലാം ഞാൻ ചെയ്തു.എന്റെ പുതിയ കരാർ എല്ലാ തയ്യാറായിരുന്നു.ഇത്‌ എന്റെ വീടാണ്. നമ്മുടെ വീടാണ്.ഞാൻ ഈ ക്ലബ്ബിനെ വളരെയധികം സ്നേഹിക്കുന്നു.ഇവിടെ തുടരാൻ തന്നെയായിരുന്നു എന്റെ പ്ലാൻ.പക്ഷേ എനിക്കിപ്പോൾ ഇവിടെ നിന്ന് വിടപറയേണ്ടി വരുന്നു. ഇത്തരമൊരു വിടവാങ്ങൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *