എനിക്ക് ഇവിടെ ചില ജോലികൾ ചെയ്തു തീർക്കാനുണ്ട് :യു-ടേണിനെ കുറിച്ച് ചാവി പറയുന്നു

ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നത് പരിശീലകനായ ചാവി തന്നെ സ്ഥിരീകരിച്ചിരുന്നു.വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ വലിയ തോൽവി ഏറ്റുവാങ്ങിയതോടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. എന്നാൽ അതിനു ശേഷം ബാഴ്സലോണ തകർപ്പൻ പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ചാവിയെ നിലനിർത്തണം എന്നുള്ള ആവശ്യം ഉയർന്നിരുന്നു.

കഴിഞ്ഞദിവസം ബാഴ്സലോണ പ്രസിഡന്റ് ചാവിയുമായി കൂടിക്കാഴ്ച നടത്തുകയും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.അങ്ങനെ ചാവി ബാഴ്സലോണയിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.എന്തുകൊണ്ടാണ് തന്റെ തീരുമാനം മാറ്റിയത് എന്നതിനുള്ള ഒരു വിശദീകരണം ചാവി നൽകിയിട്ടുണ്ട്.തനിക്ക് ഇവിടെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട് എന്നാണ് ചാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ബാഴ്സലോണയെ വളരെയധികം ഇഷ്ടപ്പെടുന്നു.ക്ലബ്ബിനുവേണ്ടി ഏറ്റവും മികച്ചത് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. എന്റെ രാജി പ്രഖ്യാപനം നടത്തിയതിനുശേഷം എനിക്ക് വലിയ പിന്തുണയാണ് ക്ലബ്ബിൽ നിന്നും ബോർഡിൽ നിന്നും താരങ്ങളിൽ നിന്നുമൊക്കെ ലഭിക്കുന്നത്. പ്രധാനമായും എന്റെ തീരുമാനം മാറ്റാനുള്ള കാരണം ഇവരൊക്കെ തന്നെയാണ്. ഈ സീസണിൽ ഒരു പക്ഷേ ഞങ്ങൾക്ക് കിരീടങ്ങൾ ഒന്നും ലഭിച്ചന്ന് വരില്ല. പക്ഷേ ഇതൊരു വിന്നിങ് പ്രോജക്ട് ആണ്.ഞങ്ങൾ ഇതേ രൂപത്തിൽ മുന്നോട്ടുപോകണം.ഹാർഡ് വർക്ക് ചെയ്യണം.ജനുവരിയിൽ ഒരു മാറ്റം വേണം എന്ന് ഞാൻ ചിന്തിച്ചിരുന്നു.പക്ഷേ ഇപ്പോൾ ഇതാണ് ശരിയായ തീരുമാനം.ഞാൻ ഹാപ്പിയാണ്.ഒരുപാട് പിന്തുണ ക്ലബ്ബിൽ നിന്നും ലഭിക്കുന്നുണ്ട്. എനിക്ക് ഇവിടെ ചില ജോലികൾ ചെയ്തു തീർക്കാനുണ്ട്. അടുത്ത സീസണിൽ തീർച്ചയായും നമ്മൾ ലക്ഷ്യത്തിനരികേ എത്തുക തന്നെ ചെയ്യും “ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ചാവിക്ക് കീഴിൽ കൂടുതൽ മികവിലേക്ക് ഉയരാൻ ബാഴ്സക്ക് കഴിയും എന്നുള്ള ഒരു പ്രതീക്ഷയിലാണ് മാനേജ്മെന്റ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ലാപോർട്ട അദ്ദേഹത്തെ കൺവിൻസ് ചെയ്യിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *