എതിരാളികൾ മോശം പ്രകടനം നടത്തിയാലേ രക്ഷയൊള്ളൂ, തുറന്നു സമ്മതിച്ച് കൂമാൻ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ഹുയസ്ക്കയെ തകർത്തിരുന്നു. ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുകളാണ് ബാഴ്സയുടെ സമ്പാദ്യം. ഒരു മത്സരം കുറച്ചു കളിച്ച അത്ലെറ്റിക്കോ മാഡ്രിഡുമായി പത്ത് പോയിന്റിന്റെ വിത്യാസത്തിലാണ് നിലവിൽ ബാഴ്സ നിലനിൽക്കുന്നത്. ആ മത്സരം കൂടി അത്ലെറ്റിക്കോ വിജയിച്ചാൽ ഒന്നാം സ്ഥാനക്കാരുമായി 13 പോയിന്റിന്റെ വിത്യാസമുണ്ടാവും ബാഴ്സക്ക്.അത്കൊണ്ട് തന്നെ അത്ലെറ്റിക്കോ മാഡ്രിഡ് ഇനിയുള്ള മത്സരങ്ങൾ മോശം പ്രകടനം നടത്തിയാൽ മാത്രമേ ബാഴ്സക്ക് കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലേക്ക് കടന്നു വരാനാകൂ. അക്കാര്യമിപ്പോൾ തുറന്നു സമ്മതിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ.
Ronald Koeman's confirms Barcelona needs their rivals to slip up if they want to get back in the La Liga title race https://t.co/Idi03TNKm8
— footballespana (@footballespana_) January 3, 2021
” ഞങ്ങൾക്ക് ഈ മാസം വളരെയധികം പ്രധാനപ്പെട്ടതാണ്. ഞങ്ങൾക്ക് ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഈ മത്സരങ്ങൾ വിജയിക്കുകയാണെങ്കിൽ ഞങ്ങൾക്ക് കിരീടപ്പോരാട്ടത്തിൽ പങ്ക് ചേരാൻ കഴിയും. ഇനി മിക്കതും എവേ മത്സരങ്ങൾ ആണ്. എവേ മത്സരങ്ങൾ വിജയിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. ഇന്ന് അത് കാണുകയും ചെയ്തു. ഞങ്ങളുടെ എതിരാളികൾ മോശം പ്രകടനം നടത്തിയാൽ മാത്രമേ അവരും ഞങ്ങളും തമ്മിലുള്ള വിടവ് കുറക്കാൻ കഴിയുകയൊള്ളൂ. അത് മാത്രമല്ല ഞങ്ങൾ വിജയിക്കുകയും ചെയ്യണം. ഈ കാര്യങ്ങളെയാണ് കിരീടപ്പോരാട്ടം ആശ്രയിക്കുന്നത് ” കൂമാൻ മത്സരശേഷം മാർക്കയോട് പറഞ്ഞു.
🗣 "The gap can be closed"
— MARCA in English (@MARCAinENGLISH) January 3, 2021
Koeman isn't giving up on the #LaLigaSantander title just yet
👉 https://t.co/tIhpGiiLOz pic.twitter.com/QRJxpcRWBZ