എട്ടാം ജയവുമായി പിഎസ്ജി, റയലിന് സമനിലകുരുക്ക്!
ലീഗ് വണ്ണിൽ പിഎസ്ജിയുടെ വിജയകുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ മോന്റ്പെല്ലിയറിനെയാണ് പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയത്.സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് പിഎസ്ജി കളത്തിലേക്കിറങ്ങിയത്.മത്സരത്തിന്റെ 14-ആം മിനുട്ടിൽ ഡി മരിയയുടെ അസിസ്റ്റിൽ നിന്ന് ഗയെയാണ് ഗോൾ നേടിയത്.88-ആം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റിൽ നിന്ന് ഡ്രാക്സ്ലറാണ് പിഎസ്ജിയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ എട്ടിൽ എട്ടും വിജയിച്ച പിഎസ്ജി 24 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.ഇനി ചാമ്പ്യൻസ് ലീഗിൽ സിറ്റിയെയാണ് പിഎസ്ജി നേരിടാനുള്ളത്.
FULL-TIME: @PSG_English 2-0 Montpellier HSC
— Paris Saint-Germain (@PSG_English) September 25, 2021
The Parisians make it 8⃣/8⃣ in the league! ✅
🔴 𝐈𝐂𝐈 𝐂'𝐄𝐒𝐓 𝐏𝐀𝐑𝐈𝐒 🔵#Ligue1 | #PSGMHSC pic.twitter.com/LK2WPUeDkk
അതേസമയം ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയലിന് സമനിലകുരുക്ക്. വിയ്യാറയലാണ് റയലിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകൾക്കും ഗോളുകൾ നേടാനാവാതെ പോവുകയായിരുന്നു.സമനില വഴങ്ങിയാലും റയൽ ഒന്നാമത് തന്നെയാണ്.7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് റയലിന്റെ സമ്പാദ്യം.സെവിയ്യ രണ്ടാമതും അത്ലറ്റിക്കോ മൂന്നാമതും ബാഴ്‌സ എട്ടാമതുമാണ്.