എംബാപ്പയെ റയലിന്, ഹാലണ്ടിനെ ക്ലബിലെത്തിക്കും, പിഎസ്ജിയുടെ പദ്ധതി ഇങ്ങനെ
പിഎസ്ജിയുടെ യുവസൂപ്പർസ്ട്രൈക്കെർ എംബാപ്പെ റയലിന്റെ നോട്ടപുള്ളിയാണ് എന്നുള്ളത് പരസ്യമായ കാര്യമാണ്. താരത്തെ ക്ലബിലെത്തിക്കാൻ സിദാനും ഫ്ലോറെന്റീന പെരെസും താല്പര്യം പ്രകടിപ്പിച്ചിട്ട് നാളുകളെറെയായി. എന്നാൽ ഉടൻ തന്നെ താരത്തെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാൻ റയൽ ശ്രമിച്ചിട്ടില്ല. പകരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ താരം റയലിൽ എത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഈയൊരു നീക്കം മുൻനിർത്തി പുതിയ പദ്ധതികളൊരുക്കുകയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി. കരാർ പുതുക്കാൻ തയ്യാറാവാത്ത എംബാപ്പെ റയലിലേക്ക് പോവുമെന്ന കാര്യം പിഎസ്ജിക്കുറപ്പാണ്. അത്കൊണ്ട് തന്നെ താരത്തിന്റെ പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ക്ലബ്. ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരിക്കുന്നതോ ബൊറൂസിയ ഡോർട്മുണ്ടിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്ന ഹാലണ്ടിനെയും.
PSG line up replacement for Kylian Mbappe https://t.co/H1hnLphZAN
— The Sun Football ⚽ (@TheSunFootball) May 20, 2020
വരുന്ന ട്രാൻസ്ഫറുകളിൽ എംബാപ്പെയെ റയലിന് കൈമാറുക. പകരം ഏർലിങ് ഹാലണ്ടിനെ ക്ലബിൽ എത്തിക്കുക. ഇതാണ് നിലവിൽ പിഎസ്ജി കണ്ടുവെച്ചിരിക്കുന്ന പദ്ധതി. എംബാപ്പെക്ക് ക്ലബ് വിടാൻ താല്പര്യമില്ലെങ്കിൽ പിഎസ്ജി ഹാലണ്ടിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചേക്കും. ഭാവിയിൽ ഒരുപാട് സ്ട്രൈക്കെർമാരെ ടീമിൽ എത്തിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് പിഎസ്ജി. ഈ സീസണോടെ കവാനിയും ഇകാർഡിയും ടീം വിട്ടേക്കും എന്നാണ് വാർത്തകൾ. വൈകാതെ തന്നെ നെയ്മറും എംബാപ്പെയും കൂടുമാറാൻ സാധ്യതകളുണ്ട്. ഇങ്ങനെയൊരു അവസ്ഥ സംജാതമാവുമ്പോഴേക്കും നല്ല സ്ട്രൈക്കെർമാരെ ടീമിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎസ്ജി ഇപ്പോഴേ ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ ഹാലണ്ടിലും റയൽ താല്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് ഇരുടീമുകളും തമ്മിൽ ഒരു പരസ്പരധാരണയിലെത്താനും സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Marca’s cover: ‘PSG also wants Haaland’ – another “fight” in sight – Madridistas and Parisiens back to having a commen objective – The French have Haaland in mind if Mbappé doesn’t renew + Cavani and Icardi’s future uncertain pic.twitter.com/d1nJYRHOj5
— SB (@Realmadridplace) May 19, 2020