എംബപ്പേ സൂപ്പർമാനൊന്നുമല്ല: വിമർശനങ്ങളോട് പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ!

ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേക്ക് സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ലാലിഗയിൽ റയൽ മാഡ്രിഡിന് വേണ്ടി ആദ്യത്തെ മൂന്നു മത്സരങ്ങളിൽ ഗോളടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയായിരുന്നു വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് എംബപ്പേ വിമർശകർക്ക് മറുപടി നൽകി കഴിഞ്ഞു.ഈ ഗോളുകൾ നേടാൻ കഴിഞ്ഞത് തീർച്ചയായും എംബപ്പേയെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന ഒരു കാര്യമാണ്.

നിലവിൽ ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പമാണ് എംബപ്പേയുള്ളത്.താരത്തെ പിന്തുണച്ചുകൊണ്ട് അവരുടെ പരിശീലകനായ ദിദിയർ ദെഷാപ്സ് രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേ റോബോട്ടോ സൂപ്പർ മാനോ അല്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“എംബപ്പേയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.ഇത്തരം കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്നതാണ്.എംബപ്പേയുടെ എനിക്കോ കാർലോ ആഞ്ചലോട്ടിക്കോ ആശങ്കകൾ ഒന്നുമില്ല.എംബപ്പേ എപ്പോഴും ഗോളുകൾ നേടുന്ന താരമാണ്,ഇനിയും ഒരുപാട് ഗോളുകൾ അദ്ദേഹം നേടും.അദ്ദേഹം ഇവിടെയുണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ മികച്ചവരാണ്. നിലവിൽ അദ്ദേഹം അത്ര കാര്യക്ഷമതൊന്നും കാണിക്കുന്നില്ല.എന്നാൽ എംബപ്പേയുമായി ഞാൻ സംസാരിച്ചിരുന്നു.അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ല.തീർച്ചയായും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിൽ ഒന്നുമല്ല അദ്ദേഹം ഉള്ളത്. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം അദ്ദേഹം റോബോട്ടോ സൂപ്പർ മാനോ ഒന്നുമല്ല എന്നതാണ്.ഹ്യൂമൻ ഫാറ്റിഗ് അദ്ദേഹത്തിനും ബാധകമാണ്. തീർച്ചയായും അദ്ദേഹം തന്റെ യഥാർത്ഥ മികവ് വീണ്ടെടുക്കും “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ക്ലബ്ബ് തലത്തിലും ദേശീയതലത്തിലും അവസാന കുറച്ചു മത്സരങ്ങൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടെറിയതാണ്. അവസാന 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ മാത്രമാണ് താരം നേടിയിട്ടുള്ളത്. ഇതിനേക്കാൾ മികച്ച രൂപത്തിലേക്ക് എംബപ്പേ മാറും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *