എംബപ്പേ റയലിൽ ചരിത്രം കുറിക്കും: റിവാൾഡോ
ഈ സീസണിലായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ എത്തിയത്.മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിക്കുന്നുണ്ട്.എന്നാൽ ആരാധകർ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു പ്രകടനം ഇതുവരെ അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടില്ല.പിഎസ്ജിയിൽ ഗോളടിച്ചു കൂട്ടിയിരുന്ന എംബപ്പേക്ക് അതേ നിലവാരത്തിൽ ഇവിടെ കളിക്കാൻ കഴിയുന്നില്ല വസ്തുത.
പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ എംബപ്പേയെ കുറിച്ച് ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോയോട് ചോദിക്കപ്പെട്ടിരുന്നു.എംബപ്പേ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു ചോദ്യം.എംബപ്പേ ചരിത്രം കുറിച്ചുകൊണ്ട് മാത്രമാണ് റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിക്കുക എന്നാണ് അദ്ദേഹം മറുപടി പറഞ്ഞിട്ടുള്ളത്.റിവാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ചില സമയങ്ങളിൽ അഡാപ്റ്റാവാൻ സമയം എടുക്കുന്നത് സ്വാഭാവികമായ കാര്യമാണ്.എംബപ്പേ ഒരു മികച്ച താരമാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.തീർച്ചയായും അദ്ദേഹം റയൽ മാഡ്രിഡിൽ ചരിത്രം കുറിക്കുക തന്നെ ചെയ്യും.ഇതിനോടൊപ്പം തന്നെ കുറച്ചധികം ഗോളുകൾ അദ്ദേഹം നേടിയല്ലോ. ആരാധകർ ആഗ്രഹിക്കുന്ന ഒരു എംബപ്പേയായി മാറാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.പക്ഷേ അദ്ദേഹം ടീമിൽ എത്തിയിട്ടേ ഒള്ളൂ എന്ന കാര്യം വിസ്മരിക്കാൻ പാടില്ല. തീർച്ചയായും റയൽ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് കഴിയും “ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.
ലാലിഗയിൽ 9 മത്സരങ്ങൾ കളിച്ച എംബപ്പേ ആറ് ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ഇനി തന്റെ ആദ്യത്തെ എൽ ക്ലാസിക്കോ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം ഉള്ളത്. റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള ലാലിഗ മത്സരം ശനിയാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് നടക്കുക.