എംബപ്പേ റയലിലേക്ക് വരുന്നത് വലിയ നഷ്ടം സഹിച്ച്, കണക്കുകൾ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നത്. അതായത് ഈ സീസണിന് ശേഷം റയൽ മാഡ്രിഡ്ലേക്ക് പോവാൻ എംബപ്പേ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിടുക. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം ആദ്യമായി സ്ഥിരീകരിച്ചത്.അതിനുശേഷം പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

പക്ഷേ എംബപ്പേയും റയൽ മാഡ്രിഡും പൂർണമായും ഒരു എഗ്രിമെന്റിൽ എത്തിയിട്ടില്ല.മറിച്ച് ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.ഏതായാലും താരത്തിന്റെ സാലറിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഒരു വലിയ നഷ്ടം സഹിച്ചു കൊണ്ടാണ് എംബപ്പേ റയലിലേക്ക് വരുന്നത് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അതായത് നിലവിൽ പിഎസ്ജിയിൽ സാലറി ഇനത്തിൽ ഒരു വർഷം ഗ്രോസ് ആയിക്കൊണ്ട് 72 മില്യൺ യുറോ എംബപ്പേക്ക് ലഭിക്കുന്നുണ്ട്. മറ്റുള്ള ബോണസുകൾ കൂടി ചേർത്താൽ ഏറെക്കുറെ ഒരു വർഷം 100 മില്യൺ യൂറോ എംബപ്പേ പിഎസ്ജിയിൽ വെച്ചുകൊണ്ട് സമ്പാദിക്കുന്നുണ്ട്.ഒരു ഭീമമായ തുക തന്നെയാണ് ഇത്.

എന്നാൽ ഇതിന്റെ പകുതിയോളം മാത്രമായിരിക്കും എംബപ്പേക്ക് റയൽ മാഡ്രിഡിൽ നേടാൻ സാധിക്കുക. അതായത് 25 മില്യൺ യൂറോ മുതൽ 35 മില്യൺ യൂറോക്കിടയിലുള്ള ഒരു സാലറിയായിരിക്കും എംബപ്പേക്ക് റയൽ മാഡ്രിഡിൽ ലഭിക്കുക. ഒരു വർഷം ഗ്രോസായി കൊണ്ട് ആകെ 50 മില്യൺ യൂറോയായിരിക്കും മൊത്തത്തിൽ റയൽ മാഡ്രിഡിൽ വെച്ചുകൊണ്ട് എംബപ്പേക്ക് നേടാൻ സാധിക്കുക.അതായത് അദ്ദേഹത്തിന്റെ വരുമാനത്തിൽ പകുതിയോളം ഇടിവ് സംഭവിക്കും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

എന്നാൽ റയൽ മാഡ്രിഡിലെ മറ്റു താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വലിയ തുക തന്നെയാണ്. നിലവിൽ റയലിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരം ടോണി ക്രൂസ് ആണ്. 24 മില്യൺ യൂറോയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഇരട്ടി വരുമാനമാണ് എംബപ്പേക്ക് ലഭിക്കാൻ പോകുന്നത്. അതേസമയം സൈനിങ് ബോണസിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ഇനിയും കൈവരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *