എംബപ്പേ റയലിലെത്തി,ട്രോളിയ ആരാധകൻ യു-ടേണടിച്ചു!
സൂപ്പർ താരം കിലിയൻ എംബപ്പേക്ക് വേണ്ടി കഴിഞ്ഞ ഏഴ് വർഷത്തോളം വലിയ രൂപത്തിലുള്ള ശ്രമങ്ങൾ നടത്തിയവരാണ് റയൽ മാഡ്രിഡ്. എന്നാൽ അദ്ദേഹത്തെ ലഭിച്ചിരുന്നില്ല. പക്ഷേ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അത് ഫലം കണ്ടിട്ടുണ്ട്.കിലിയൻ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ടാണ് റയൽ മാഡ്രിഡിൽ എത്തിയിട്ടുള്ളത്. അദ്ദേഹം ക്ലബിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്.
2022ൽ എംബപ്പേ റയൽ മാഡ്രിഡിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവസാന നിമിഷം പിഎസ്ജിയിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.ഇത് റയൽ മാഡ്രിഡ് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. താരത്തെ ട്രോളി കൊണ്ടുള്ള ആരാധകന്റെ പ്രവർത്തി വലിയ രൂപത്തിൽ ശ്രദ്ധ നേടിയിരുന്നു. അതായത് എംബപ്പേയുടെ പിഎസ്ജി ജേഴ്‌സിയായിരുന്നു ആ റയൽ ആരാധകന്റെ കൈവശം ഉണ്ടായിരുന്നത്.എംബപ്പേ.. പൂജ്യം ചാമ്പ്യൻസ് ലീഗ് എന്നായിരുന്നു ആ ജേഴ്സിയുടെ പിറകിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് പ്രദർശിപ്പിക്കുകയായിരുന്നു മുൻപ് ആ റയൽ ആരാധകൻ ചെയ്തിരുന്നത്.
എന്നാൽ ഇപ്പോൾ എംബപ്പേ റയൽ മാഡ്രിഡിൽ എത്തിയിട്ടുണ്ട്. ഇതോടുകൂടി ആ ആരാധകൻ ഇതിനെ പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു. റയൽ മാഡ്രിഡിലെ എംബപ്പേയുടെ ജേഴ്സിയാണ് ഇത്തവണ അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ളത്.എംബപ്പേ.. ചാമ്പ്യൻസ് ലീഗ് ലോഡിങ് എന്നും അദ്ദേഹം അതിൽ കുറിച്ചിട്ടുണ്ട്.അതായത് കരിയറിൽ ഒരു ചാമ്പ്യൻസ് ലീഗ് പോലും നേടാൻ സാധിക്കാത്ത എംബപ്പേ അധികം വൈകാതെ തന്നെ ചാമ്പ്യൻസ് ലീഗ് നേടും എന്നാണ് ഈ റയൽ മാഡ്രിഡ് ആരാധകൻ വ്യക്തമാക്കിയിട്ടുള്ളത്.
ഏതായാലും അന്ന് ട്രോളിയ ആരാധകൻ ഇപ്പോൾ എംബപ്പേയെ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ്. നിലവിൽ അരങ്ങേറ്റം ഗംഭീരമാക്കാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.യുവേഫ സൂപ്പർ കപ്പിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചിട്ടുള്ളത്. അതിൽ ഒരു ഗോൾ നേടിയത് എംബപ്പേയായിരുന്നു. ക്ലബ്ബിനോടൊപ്പമുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ കിരീടം നേടാൻ കഴിഞ്ഞു എന്നത് താരത്തിന് സന്തോഷം നൽകുന്ന കാര്യമാണ്.