എംബപ്പേ മറികടക്കുമോ?റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകൾ ഇങ്ങനെ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേക്ക് വേണ്ടി റയൽ മാഡ്രിഡ് തങ്ങളുടെ ആദ്യത്തെ ഓഫർ സമർപ്പിച്ചിരുന്നു.160 മില്യൺ യൂറോയായിരുന്നു റയൽ പിഎസ്ജിക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ പിഎസ്ജി ഇത് അംഗീകരിച്ചിട്ടില്ല. ഈ തുക പിഎസ്ജി അംഗീകരിച്ചു കൊണ്ട് എംബപ്പേ റയലിൽ എത്തിയാൽ റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറായി മാറാൻ അതിന് സാധിക്കും.നിലവിൽ 116 മില്യൺ യൂറോയാണ് റയലിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ തുക. ഇതിന് മുകളിലുള്ള ഏത് തുകക്കും എംബപ്പേ റയലിൽ എത്തിയാൽ അത് ചരിത്രമാവും. ഏതായാലും റയലിന്റെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ അഞ്ച് ട്രാൻസ്ഫറുകൾ നമുക്കൊന്ന് പരിശോധിക്കാം.
5- കൊളംബിയൻ സൂപ്പർ താരമായ ഹാമിഷ് റോഡ്രിഗസാണ് അഞ്ചാമതുള്ളത്.2014 വേൾഡ് കപ്പിന് ശേഷം 76 മില്യൺ യൂറോക്കാണ് ഹാമിഷ് റയലിൽ എത്തിയത്.മൊണോക്കോയിൽ നിന്നാണ് താരം സാന്റിയാഗോ ബെർണാബുവിൽ എത്തിയത്.
4- നാലാം സ്ഥാനത്തുള്ളത് സാക്ഷാൽ സിനദിൻ സിദാനാണ്.2001-ൽ യുവന്റസിൽ നിന്ന് 79 മില്യൺ യൂറോ നൽകി കൊണ്ടാണ് റയൽ താരത്തെ സ്വന്തമാക്കിയത്.
3- റയലിന്റെ മൂന്നാമത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതാണ്.2009-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 95 മില്യൺ യൂറോക്കാണ് ക്രിസ്റ്റ്യാനോ റയലിൽ എത്തിയത്. റയലിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാവാൻ പിന്നീട് താരത്തിന് സാധിച്ചു.
Not even €160m will land Mbappe. https://t.co/wZboS5ucGX
— MARCA in English (@MARCAinENGLISH) August 25, 2021
2- രണ്ടാം സ്ഥാനത്തുള്ളത് ഗാരെത് ബെയ്‌ലിന്റെ ട്രാൻസ്ഫറാണ്.101 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി റയൽ മുടക്കിയിരുന്നത്. ടോട്ടൻഹാമിൽ നിന്നായിരുന്നു താരം റയലിൽ എത്തിയത്.
1- ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ഈഡൻ ഹസാർഡാണ്.116 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി റയൽ ചിലവഴിച്ചത്. 2019-ൽ ചെൽസിയിൽ നിന്നാണ് താരം റയലിൽ എത്തിയത്.
ഏതായാലും ഈ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ റയലിൽ എത്തുകയാണെങ്കിൽ ഈ കണക്കുകളെയെല്ലാം മറികടക്കുമെന്ന കാര്യത്തിൽ സംശയമില്ല.