എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമോ? പോച്ചെട്ടിനോ പറയുന്നു!
സൂപ്പർ താരം കിലിയൻ എംബപ്പേ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. താരം പിഎസ്ജിയിൽ തന്നെ തുടരുമോ അതോ റയലിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.കഴിഞ്ഞ സീസണിൽ താൻ പിഎസ്ജി വിടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ക്ലബ് അനുവദിച്ചില്ല എന്നും എംബപ്പേ തുറന്ന് പറഞ്ഞിരുന്നു.
ഏതായാലും ഈ വിഷയത്തിൽ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ ഒരിക്കൽ കൂടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.താരത്തെ നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുന്നതെന്നും ഭാവിയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം എന്നുമാണ് പോച്ചെ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pochettino: Mbappe situation is open and in the future anything can happen https://t.co/EikDnwKlan
— Murshid Ramankulam (@Mohamme71783726) October 14, 2021
” എംബപ്പേക്ക് ഇപ്പോൾ കുഴപ്പങ്ങളൊന്നുമില്ല.നല്ല വ്യക്തിത്വമാണ്.ഫുട്ബോളിനെ വളരെയധികം ഇഷ്ടപ്പെടുന്നു.22-ആം വയസ്സിൽ തന്നെ വളരെയധികം പക്വത അവൻ കാണിക്കുന്നുണ്ട്.തീർച്ചയായും എംബപ്പേ തന്നെയാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കും.കാരണം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.നിലവിൽ എംബപ്പേയുടെ സാഹചര്യം ഓപ്പണാണ്.ഭാവിയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം.ഏതാനും മാസങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിൽ നിന്നും ഭാവിയിൽ കാര്യങ്ങൾ മാറിമറിയാം. ഒരു ക്ലബ് എന്ന നിലയിൽ പിഎസ്ജിക്ക് തീർച്ചയായും അദ്ദേഹത്തെ അനുനയിപ്പിക്കാനും കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുമുള്ള അഭിലാഷവും കഴിവും ഉണ്ട്. അങ്ങനെ അയാൾക്ക് സന്തോഷത്തോടെ ഇരിക്കാനും മനസ്സ് മാറ്റാനുമുള്ള സാധ്യതകൾ അവിടെയുണ്ട് ” പോച്ചെട്ടിനോ പറഞ്ഞു.
ഏതായാലും എംബപ്പേ കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.