എംബപ്പേ ഒരു റയൽ ആരാധകനാണ് :താരത്തിന്റെ പിതാവ് അന്നേ പറഞ്ഞതായി വെളിപ്പെടുത്തൽ!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ കാര്യത്തിലുള്ള അവ്യക്തതകൾ ഇപ്പോഴും തുടരുകയാണ്.ഈ സീസണോട് കൂടി താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും.താരം പിഎസ്ജിയിൽ തുടരുമോ റയലിലേക്ക് ചേക്കേറുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇരു ക്ലബ്ബുകളും ആശങ്കയുടെ മുൾമുനയിലാണ്.

ഈ സാഹചര്യത്തിൽ പ്രമുഖ മാധ്യമമായ സ്പോർട്ട് ഒരു റിപ്പോർട്ട്‌ പുറത്തുവിട്ടിട്ടുണ്ട്.അതായത് 2017-ൽ കിലിയൻ എംബപ്പേയുടെ പിതാവ് പറഞ്ഞതായുള്ള കാര്യങ്ങളാണ് ഇവർ വീണ്ടും ചർച്ചക്കിട്ടിരിക്കുന്നത്.എംബപ്പേക്ക് എഫ്സി ബാഴ്സലോണ നൽകിയ ഓഫർ നിരസിച്ചുകൊണ്ട് എംബപ്പേ ഒരു റയൽ ആരാധകനാണെന്ന് താരത്തിന്റെ പിതാവായ വിൽഫ്രഡ് ബാഴ്സയെ അറിയിക്കുകയായിരുന്നു.അന്ന് ബാഴ്സയോട് വിൽഫ്രഡ്‌ പറഞ്ഞ വാക്കുകൾ സ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ ഒരു ബാഴ്സ ആരാധകനാണ്. പക്ഷേ എന്റെ മകനായ കിലിയൻ ഒരു റയൽ ആരാധകനാണ്.അദ്ദേഹം ഇപ്പോൾ ബാഴ്സയിൽ ചേർന്നാൽ അദ്ദേഹത്തിന് ഒരിക്കലും റയലിൽ കളിക്കാനാവില്ല.മറിച്ച് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയാലും എപ്പോൾ വേണമെങ്കിലും റയലിലേക്ക് പോവാം ” ഇതായിരുന്നു 2017-ൽ വിൽഫ്രെഡ് ബാഴ്സയെ അറിയിച്ചത്.

അന്ന് മോണോക്കോ വിട്ട് കൊണ്ട് എംബപ്പേ പിഎസ്ജിയിലേക്ക് ചേക്കേറുകയായിരുന്നു.താരമൊരു റയൽ മാഡ്രിഡ്- ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണ് എന്നുള്ളതിനെ തെളിവുകൾ നേരത്തെതന്നെ പുറത്തുവന്നതാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ എംബപ്പേ എന്ത് തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയേണ്ടത്.ഏതായാലും അന്ന് എംബപ്പേയുടെ പിതാവ് പറഞ്ഞു എന്ന് അവകാശപ്പെടുന്ന ഈ വാക്കുകൾ ഇപ്പോഴും പ്രസക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *