എംബപ്പേ എന്നല്ല,ആര് വന്നാലും ബാഴ്സക്ക് പേടിയില്ല:ലെവന്റോസ്ക്കി

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.ഇനി ക്ലബ്ബിനൊപ്പം ഒരൊറ്റ മത്സരം മാത്രമാണ് അവശേഷിക്കുന്നത്. അതിന് ശേഷം അദ്ദേഹം റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യും.എംബപ്പേ വരുന്നതോടുകൂടി റയൽ മാഡ്രിഡ് കൂടുതൽ കരുത്തരാവുകയാണ് ചെയ്യുക. കൂടാതെ എൻഡ്രിക്കും അടുത്ത സീസണിൽ റയൽ മാഡ്രിഡിന്റെ നിരയിൽ ഉണ്ടാകും.

റയലിന്റെ ശക്തി വർദ്ധിക്കുന്നത് ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുക അവരുടെ എതിരാളികളായ ബാഴ്സലോണയെയാണ്. ലാലിഗയിൽ റയലിനെ മറികടന്നുകൊണ്ട് കിരീടം നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.എന്നാൽ ബാഴ്സയുടെ സൂപ്പർതാരമായ ലെവന്റോസ്ക്കിക്ക് ഇക്കാര്യത്തിൽ ഒട്ടും ആശങ്കയില്ല.എംബപ്പേ എന്നല്ല,ഏത് താരം വന്നാലും ബാഴ്സക്ക് പേടിയില്ല എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേ റയൽ മാഡ്രിഡിലേക്കാണ് എന്നുള്ളത് ഇതുവരെ ഓഫീഷ്യലായിട്ടില്ല. പക്ഷേ അദ്ദേഹം അവിടേക്ക് തന്നെയാണ് പോകുന്നത്.എംബപ്പേയെ ഞങ്ങൾ ഒരു കാരണവശാലും പേടിക്കുന്നില്ല.അദ്ദേഹം മികച്ച താരമാണ്,അദ്ദേഹം വരുന്നതോടുകൂടി റയൽ മാഡ്രിഡ് കൂടുതൽ കരുത്തരാവും.പക്ഷേ ആരു വന്നാലും അത് ഞങ്ങൾക്ക് പ്രശ്നമല്ല, അത്തരത്തിലുള്ള ഒരു മെന്റാലിറ്റിയാണ് ഞങ്ങൾക്കുള്ളത്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ വർക്ക് ചെയ്താൽ ആരെ വേണമെങ്കിലും ഞങ്ങൾ തോൽപ്പിക്കും.ആദ്യ മത്സരം മുതലേ ഞങ്ങൾ റെഡിയാകേണ്ടതുണ്ട്. കാരണം സീസണിന്റെ തുടക്കഘട്ടത്തിൽ റയൽ മാഡ്രിഡ് പോയിന്റുകൾ ഡ്രോപ്പ് ചെയ്യാറുണ്ട്.അത് മുതലെടുത്തുകൊണ്ട് ഞങ്ങൾ മുന്നോട്ടു കുതിക്കണം.റയലിനെ പിടിക്കുക എന്നുള്ളതല്ല ഞങ്ങളുടെ ലക്ഷ്യം, മറിച്ച് അവരെ മറികടന്നു കൊണ്ട് മുന്നേറുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

എഫ്സി ബാഴ്സലോണ എന്ന ക്ലബ്ബിനകത്ത് ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയാണ്. പരിശീലകനായ ചാവിയെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് ലാപോർട്ടയുള്ളത്.പകരക്കാരായി കൊണ്ട് പല പരിശീലങ്ങളുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.മുൻ ജർമ്മൻ പരിശീലകനായിരുന്ന ഹൻസി ഫ്ലിക്ക് ബാഴ്സലോണയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *