എംബപ്പേ ഇപ്പോൾ തന്നെ വരുമെന്ന് കരുതുന്നു : റോഡ്രിഗോ

കിലിയൻ എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. അദ്ദേഹം പിഎസ്ജിയോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.പക്ഷേ കോൺട്രാക്ട് പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കാനാണ് പിഎസ്ജിയുടെ തീരുമാനം. എന്നാൽ കരാർ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ക്ലബ്ബ് വിടുകയുള്ളൂ എന്ന വാശിയിലാണ് എംബപ്പേയുള്ളത്.

എംബപ്പേ പിഎസ്ജി വിടുകയാണെങ്കിൽ തീർച്ചയായും റയൽ മാഡ്രിഡിലേക്ക് എത്താനാണ് സാധ്യത. എന്നാൽ ഈ സമ്മറിൽ അദ്ദേഹം എത്താൻ സാധ്യത കുറവാണ്. പക്ഷേ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ എംബപ്പേയേ കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹം റയലിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷ എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ വളരെ സങ്കീർണമാണ്. എപ്പോഴും നിരവധി റൂമറുകൾ പ്രചരിക്കും.ഹാരി കെയ്ൻ റയലിലേക്ക് വരുമെന്ന റൂമർ വരെ ഈ വർഷം ഉണ്ടായിരുന്നു. ഞാൻ ഇങ്ങോട്ട് വന്ന അന്നത്തെ പ്രധാനപ്പെട്ട റൂമർ പോഗ്ബ വരുന്നു എന്നുള്ളതായിരുന്നു. അതുകൊണ്ടുതന്നെ എംബപ്പേയുമായി ബന്ധപ്പെട്ട ഒരു ഇൻഫർമേഷനുകളും എനിക്ക് അറിയില്ല.നമ്മൾ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.തീർച്ചയായും അദ്ദേഹം ഈ ട്രാൻസ്ഫറിൽ തന്നെ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അദ്ദേഹത്തിന് ഞങ്ങളെ ഒരുപാട് സഹായിക്കാൻ കഴിയും.ഒരു യഥാർത്ഥ സ്റ്റാറാണ് അദ്ദേഹം. പക്ഷേ ഞങ്ങൾക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ല ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.

കിലിയൻ എംബപ്പേ പിഎസ്ജി വിടാൻ തീരുമാനിച്ചാൽ തീർച്ചയായും അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി റയൽ മാഡ്രിഡ് മുന്നോട്ട് വരും.പക്ഷേ ഇതുവരെ മാത്രമേ നീക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തവണ എംബപ്പേക്ക് വേണ്ടി ശ്രമിച്ച റയലിന് നിരാശയായിരുന്നു ഫലം.

Leave a Reply

Your email address will not be published. Required fields are marked *