എംബപ്പേയോ ഹാലന്റോ? റയൽ താരം തിരഞ്ഞെടുത്തത് ഹാലന്റിനെ!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കിലിയൻ എംബപ്പേയെ ടീമിലേക്ക് കൊണ്ടുവരുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാൻ എംബപ്പേ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ റയൽ മാഡ്രിഡുമായി ഒരു ഫൈനൽ എഗ്രിമെന്റിൽ എത്താൻ എംബപ്പേക്ക് കഴിഞ്ഞിട്ടില്ല.
ലെഫ്റ്റ് വിങ്ങ് പൊസിഷനിലാണ് പ്രധാനമായും എംബപ്പേ കളിക്കുന്നത്.ഇതേ പൊസിഷനിൽ തന്നെയാണ് ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ കളിക്കുന്നതും.അതുകൊണ്ടുതന്നെ എംബപ്പേ വരുമ്പോൾ വിനീഷ്യസിന്റെ കാര്യത്തിൽ റയൽ മാഡ്രിഡിന് മറ്റു തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും. നിലവിൽ റയൽ മാഡ്രിഡിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു മികച്ച നമ്പർ നയൻ സ്ട്രൈക്കറെയാണ്.ബെൻസിമയുടെ പകരമായി കൊണ്ട് മികച്ച ഒരു താരത്തെ എത്തിക്കാൻ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല.ഹൊസെലു ഉണ്ടെങ്കിലും അദ്ദേഹം താൽക്കാലികം മാത്രമാണ്. ലോങ്ങ് ടൈമിലേക്ക് ഒരു മികച്ച റയൽ മാഡ്രിഡിന് വേണം.
🗣️ Andriy Lunin: "Kylian Mbappé or Erling Haaland?"
— Madrid Xtra (@MadridXtra) February 9, 2024
"As a number 9, Erling Haaland." @elchiringuitotv pic.twitter.com/pCp5wCowvm
ആ സ്ഥാനത്തേക്ക് ഏർലിംഗ് ഹാലന്റിനെ കൊണ്ടുവരാൻ റയൽ മാഡ്രിഡ് താല്പര്യപ്പെടുന്നുണ്ട്. താരത്തിന് വേണ്ടിയും റയൽ മാഡ്രിഡ് ശ്രമിച്ചേക്കും.ഈയൊരു അവസരത്തിൽ എംബപ്പേയെയാണോ ഹാലന്റിനെയാണോ തിരഞ്ഞെടുക്കുക എന്ന ചോദ്യം റയൽ മാഡ്രിഡ് ഗോൾ കീപ്പറായ ലുനിനോട് ചോദിക്കപ്പെട്ടിരുന്നു.ഹാലന്റിനെയാണ് ഈ ഗോൾ കീപ്പർ തിരഞ്ഞെടുത്തിട്ടുള്ളത്. നമ്പർ നയൻ താരം എന്ന നിലയിൽ ഹാലന്റാണ് നല്ലത് എന്നാണ് ലുനിൻ പറഞ്ഞിട്ടുള്ളത്.
അതേ സമയം എംബപ്പേ റയൽ മാഡിഡ്രിലേക്ക് വരുന്നു എന്ന വാർത്തയോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തോളമായി താൻ ഇത് കേൾക്കുന്നുവെന്നും തനിക്ക് ഇതേക്കുറിച്ച് അറിവില്ല എന്നുമാണ് ലുനിൻ പറഞ്ഞിട്ടുള്ളത്. ഏതായാലും വരുന്ന സമ്മറിൽ എംബപ്പേയെ എന്തായാലും കൊണ്ടുവരാൻ തന്നെയാണ് റയലിന്റെ തീരുമാനം. ഇത്തവണ അദ്ദേഹത്തെ ലഭിച്ചിട്ടില്ലെങ്കിൽ പിന്നീട് താരത്തിന് വേണ്ടി ശ്രമിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് റയൽ മാഡ്രിഡ് എത്തി കഴിഞ്ഞിട്ടുണ്ട്.