എംബപ്പേയോ ഹാലണ്ടോ റയലിൽ എത്തുമോ? ക്രൂസിന്റെ മറുപടി ഇങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സി എത്തിയാൽ കിലിയൻ എംബപ്പേ പിഎസ്ജി വിടാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ് എന്നുള്ള കാര്യം എല്ലാ മാധ്യമങ്ങളും ചൂണ്ടി കാട്ടിയിരുന്നു. എംബപ്പേ കരാർ പുതുക്കാൻ തയ്യാറായിട്ടില്ലെങ്കിൽ അദ്ദേഹത്തെ ഫ്രീ ഏജന്റാവുന്നതിന് മുമ്പേ പിഎസ്ജി വിറ്റേക്കും. സ്പാനിഷ് വമ്പൻമാരായ റയലാണ് എംബപ്പേ ടീമിൽ എത്തിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്. ഏതായാലും എംബപ്പേ റയലിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് റയൽ താരമായ ടോണി ക്രൂസ് ഇപ്പോൾ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. എംബപ്പേ റയലിലേക്ക് എത്തിയാൽ അത്ഭുതപ്പെടാനില്ല എന്നാണ് ക്രൂസ് പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.
” റയൽ പൂർത്തിയാക്കിയ സൈനിങ്ങുകളെ പറ്റി സംസാരിക്കാനാണ് എനിക്ക് താല്പര്യം.പക്ഷേ റയലിന് എപ്പോഴും മികച്ച താരങ്ങളെ ആവിശ്യമുണ്ട്. അത്കൊണ്ട് തന്നെ മികച്ച താരങ്ങൾ ടീമിൽ എത്തിയാൽ ഞാൻ അത്ഭുതപ്പെടുകയുമൊന്നുമില്ല ” ഇതാണ് ക്രൂസ് പറഞ്ഞത്.
Toni Kroos admits he "would not be surprised' if Real Madrid signed Kylian Mbappe https://t.co/11HersPi6Q pic.twitter.com/gjhRUPug6x
— Mirror Football (@MirrorFootball) August 8, 2021
അതേസമയം എർലിങ് ഹാലണ്ടിനെ സൈൻ ചെയ്യുമോ എന്ന ചോദ്യത്തിനും ക്രൂസ് മറുപടി നൽകിയിട്ടുണ്ട്. ” എംബപ്പേക്ക് ശേഷം മാർക്കറ്റിൽ ഏറ്റവും താല്പര്യം ജനിപ്പിക്കുന്ന താരമാണ് ഹാലണ്ട്.അത്കൊണ്ട് തന്നെ അദ്ദേഹത്തെ കുറഞ്ഞ തുകക്കൊന്നും ലഭ്യമാവില്ല.പണമൊഴുക്കാൻ പറ്റിയ ഒരു സാഹചര്യത്തിൽ അല്ല നമ്മൾ ഉള്ളത് എന്ന കാര്യം മറന്നു പോവരുത്.മാത്രമല്ല ഞങ്ങൾ സ്റ്റേഡിയത്തിന്റെ വർക്ക് കൂടി പൂർത്തീകരിക്കേണ്ടതുണ്ട് ” ക്രൂസ് പറഞ്ഞു. സൂപ്പർ താരങ്ങളെ സൈൻ ചെയ്യണമെങ്കിൽ സാമ്പത്തികപരമായ കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട് എന്നാണ് ഇദ്ദേഹം ഓർമ്മിപ്പിച്ചത്.
നിലവിൽ റയലിന് ഒരു സ്‌ട്രൈക്കറെ അത്യാവശ്യമാണ്. കഴിഞ്ഞ സീസണിൽ ലീഗിൽ 27 ഗോളുകൾ നേടിയ താരമാണ് എംബപ്പേയെങ്കിൽ ബൊറൂസിയക്കായി ആകെ 60 മത്സരങ്ങളിൽ നിന്ന് 60 ഗോളുകൾ നേടിയ താരമാണ് ഹാലണ്ട്. ഇവരിൽ ആര് റയലിൽ എത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.