എംബപ്പേയെ വേണ്ട, ബെൻസിമയുടെ പകരക്കാരനായി കൊണ്ട് റയൽ പരിഗണിക്കുന്നത് ഈ സൂപ്പർതാരത്തെ!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സമീപകാലത്ത് ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്ന സൂപ്പർതാരമാണ് പിഎസ്ജിയുടെ കിലിയൻ എംബപ്പേ. കഴിഞ്ഞ സമ്മറിൽ അദ്ദേഹം റയലിലേക്ക് എത്തുമെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.എംബപ്പേയെ സ്വന്തമാക്കാൻ റയലിന് ഇതുവരെ താല്പര്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആ താൽപര്യം ഉപേക്ഷിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
മറിച്ച് ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം റയലിന്റെ സൂപ്പർ സ്ട്രൈക്കറായ കരീം ബെൻസിമക്ക് ഒരു പകരക്കാരനെ ഇപ്പോൾ റയലിന് അത്യാവശ്യമാണ്. 2024 വരെയാണ് താരത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. അതിനുശേഷം താരം ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ളത് അവ്യക്തമാണ്.
Haaland ❌
— GOAL Indonesia (@GOAL_ID) May 15, 2023
Mbappe ❌
Osimhen ✅
Kabar teranyar, Real Madrid serius bidik bintang Napoli, Victor Osimhen 🔥😤
Cocok?#BursaTransfer https://t.co/yA02C9oQ7a
ബെൻസിമക്ക് പകരമായി കൊണ്ട് സ്ട്രൈക്കർ പൊസിഷനിലേക്ക് ഇപ്പോൾ റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന താരം നാപ്പോളിയുടെ നൈജീരിയൻ സൂപ്പർതാരമായ വിക്ടർ ഒസിംഹനാണ്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 35 കാരനായ ബെൻസിമക്ക് പകരമാവാൻ ഈ താരത്തിന് സാധിക്കുമെന്നാണ് റയൽ അധികൃതർ വിശ്വസിക്കുന്നത്. നാപോളിക്ക് ഈ സീസണിൽ അവിശ്വസനീയമായ പ്രകടനമാണ് വിക്ടർ ഒസിംഹൻ പുറത്തെടുത്തിരുന്നത്.
പക്ഷേ നിലവിൽ താരത്തെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല. ഇനി വിട്ടു നൽകുകയാണെങ്കിൽ തന്നെ നല്ലൊരു തുക താരത്തിന് വേണ്ടി റയൽ മാഡ്രിഡ് മുടക്കേണ്ടി വരും. 23 ഗോളുകളാണ് ഇത്തവണത്തെ ഇറ്റാലിയൻ സിരി എയിൽ താരം നേടിയിട്ടുള്ളത്. അതേസമയം മറ്റൊരു നാപ്പോളി താരമായ കീച്ച ക്വാരഷ്ക്കേലിയയെ സ്വന്തമാക്കാനും റയൽ മാഡ്രിഡിന് താല്പര്യമുണ്ട്.