എംബപ്പേയെ റയൽ സൈൻ ചെയ്താലും ഇല്ലെങ്കിലും ഞാനത് കാര്യമാക്കുകയില്ല : ആഞ്ചലോട്ടി!
ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന താരമാണ് പിഎസ്ജിയുടെ കിലിയൻ എംബപ്പേ. എന്നാൽ കാര്യങ്ങൾ റയലിനെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ല. എന്തെന്നാൽ ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി ദിവസങ്ങൾ മാത്രമേയൊള്ളൂ. കൂടാതെ എംബപ്പേയെ വിട്ടു നൽകാനുള്ള യാതൊരു ഉദ്ദേശവും ഇത് പിഎസ്ജി കാണിച്ചിട്ടുമില്ല. അത്കൊണ്ട് തന്നെ ഈ ട്രാൻസ്ഫറിൽ എംബപ്പേ റയലിലേക്ക് എത്താനുള്ള സാധ്യതകൾ കുറഞ്ഞു വരികയാണ്. ഏതായാലും എംബപ്പേയുടെ വിഷയത്തിൽ റയലിന്റെ പരിശീലകനായ ആഞ്ചലോട്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എംബപ്പേയെ റയൽ സൈൻ ചെയ്താലും ഇല്ലെങ്കിലും താനത് കാര്യമാക്കുകയില്ലെന്നും നല്ലൊരു സ്‌ക്വാഡ് ഇപ്പോൾ തന്നെ തന്റെ പക്കലിൽ ഉണ്ട് എന്നുമാണ് ആഞ്ചലോട്ടി അറിയിച്ചിട്ടുള്ളത്. ഇന്നലത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Ancelotti’s over it 😐 pic.twitter.com/4B3ihAIj0G
— B/R Football (@brfootball) August 21, 2021
” എംബപ്പേ റയലിലേക്ക് എത്തുമോ എന്നുള്ള കാര്യം എനിക്കറിയില്ല.ഇനി എംബപ്പേയെ റയൽ സൈൻ ചെയ്താലും ഇല്ലെങ്കിലും ഞാനത് കാര്യമാക്കുകയില്ല.എനിക്കിവിടെ വളരെ നല്ല രൂപത്തിലും കരുത്തുറ്റതുമായ ഒരു സ്‌ക്വാഡ് ഉണ്ട്.അവർ എനിക്കൊരുപാട് സന്തോഷം നൽകുന്നു. ഞാൻ അതിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.ഏതായാലും ഈ 10 ദിവസത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.എന്റെ പക്കലിൽ ഉള്ള ടീമിലാണ് എന്റെ ശ്രദ്ധ മുഴുവൻ.ഈ സ്‌ക്വാഡ് ഏത് കിരീടത്തിന് വേണ്ടിയും പോരാടിക്കാൻ കെൽപ്പുള്ളവരാണ്.ഒരുപാട് ബിഗ് സ്റ്റാറുകൾ ഈ ടീമിൽ ഉണ്ട്.ഞാൻ പേര് എടുത്ത് പറയുന്നൊന്നുമില്ല.പക്ഷേ ഈ സ്‌ക്വാഡ് മുഴുവനും ടോപ് പ്ലയേഴ്‌സാണ്.കിരീടങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.രണ്ടാം ജയം ലക്ഷ്യമിടുന്ന റയൽ ലെവാന്റെയാണ് ഇന്ന് നേരിടുന്നത്.