എംബപ്പേയെ രക്ഷിക്കാൻ സിദാൻ എത്തുന്നു? സഹായം തേടാൻ റയൽ മാഡ്രിഡ്!
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് ഇത് കഷ്ടകാലമാണ്. പ്രതീക്ഷിച്ച പോലെയുള്ള ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 18 മത്സരങ്ങൾ കളിച്ചപ്പോൾ കേവലം 6 ഓപ്പൺ പ്ലേ ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങളാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.അത് മാനസികമായി താരത്തെ ഏറെ തളർത്തുന്നുണ്ട്.
എംബപ്പേ എത്രയും പെട്ടെന്ന് ഫോം കണ്ടെത്തേണ്ടത് റയൽ മാഡ്രിഡിന്റെ കൂടി ആവശ്യമാണ്. അതിന് മാനസികമായ പിന്തുണ കൂടി താരത്തിന് ആവശ്യമാണ്. അതിനുവേണ്ടി റയൽ മാഡ്രിഡ് ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാന്റെ സഹായം തേടിയേക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതായത് എംബപ്പേക്ക് ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകാൻ വേണ്ടിയായിരിക്കും റയൽ മാഡ്രിഡ് സിദാന്റെ സഹായം തേടുക എന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ ഇത്തരം അവസ്ഥയിലൂടെ സിദാൻ കടന്നുപോയിട്ടുണ്ട്.2001ൽ യുവന്റസിൽ നിന്നും വലിയ ഹൈപ്പോട് കൂടിയായിരുന്നു സിദാൻ റയൽ മാഡ്രിഡിൽ എത്തിയിരുന്നത്.എന്നാൽ അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ലഭിച്ചിരുന്നു.
എന്നാൽ അതിനെയെല്ലാം തരണം ചെയ്യാനും മറികടക്കാനും സിദാന് അന്ന് സാധിച്ചിരുന്നു. മാത്രമല്ല ഇതേ അവസ്ഥയിലൂടെ കടന്നുപോയ ബെൻസിമയെ സഹായിച്ചതും സിദാൻ തന്നെയായിരുന്നു.2009ൽ റയൽ മാഡ്രിഡിൽ എത്തിയ സമയത്ത് ബെൻസിമ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എന്നാൽ അന്ന് ആ താരത്തെ അതിൽ നിന്നും കരകയറാൻ സഹായിച്ചത് സിദാനായിരുന്നു. അതുപോലെയുള്ള ഒരു സഹായമാണ് ഇപ്പോൾ എംബപ്പേയുടെ കാര്യത്തിൽ റയൽ മാഡ്രിഡിന് വേണ്ടത്.സിദാനെ വേറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് എംബപ്പേ.സിദാന്റെ സഹായം ലഭിക്കുകയാണെങ്കിൽ തീർച്ചയായും അത് ഈ ഘട്ടത്തിൽ എംബപ്പേക്ക് ഉപകാരപ്പെടുന്ന ഒന്നായിരിക്കും.