എംബപ്പേയെ പോലും പിറകിലാക്കി,റോക്ക് കഴിവ് തെളിയിക്കുന്നു!
സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിന് വേണ്ടിയാണ് നിലവിൽ ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്ക് കളിച്ചുകൊണ്ടിരിക്കുന്നത്. ബാഴ്സലോണയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം റയൽ ബെറ്റിസില്‍ എത്തിയത്.ബെറ്റിസിന് വേണ്ടി താരം 5 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ മൂന്ന് ഗോളുകളും പിറന്നത് ലാലിഗയിലാണ്. 10 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം മൂന്ന് ഗോളുകൾ നേടിയിട്ടുള്ളത്.
ഈ സീസണിൽ നോൺ പെനാൽറ്റി ഗോളുകളുടെ കാര്യമെടുത്താൽ എംബപ്പേയും റോക്കും തുല്യരാണ്. രണ്ടുപേരും 5 ഓപ്പൺ പ്ലേ ഗോളുകളാണ് നേടിയിട്ടുള്ളത്. അതേസമയം ലാലിഗയിലെ ഗോൾ ശരാശരിയുടെ കാര്യത്തിൽ എംബപ്പേയെ മറികടക്കാൻ ഇപ്പോൾ റോക്കിന് കഴിഞ്ഞിട്ടുണ്ട്. രണ്ടുപേരും ലാലിഗയിൽ മൂന്ന് നോൺ പെനാൽറ്റി ഗോളുകളാണ് നേടിയിട്ടുള്ളത്.605 മിനുട്ടുകൾ കളിച്ചുകൊണ്ടാണ് റോക്ക് 3 ഓപ്പൺ പ്ലേ ഗോളുകൾ നേടിയിട്ടുള്ളത്.
അതേസമയം മൂന്ന് ഓപ്പൺ പ്ലേ ഗോളുകൾ നേടാൻ എംബപ്പേക്ക് 937 മിനുട്ട് കളിക്കേണ്ടി വന്നിട്ടുണ്ട്. അതായത് ശരാശരിയുടെ കാര്യത്തിൽ റോക്ക് തന്നെയാണ് എംബപ്പേയുടെ മുകളിൽ വരുന്നത്. ടാർഗറ്റിലേക്ക് ഷോട്ട് ഉതിർത്ത കണക്കിന്റെ കാര്യത്തിലും റോക്ക് മികവ് പുലർത്തുന്നുണ്ട്. ശരാശരി 2.08 ഷോട്ടുകളാണ് അദ്ദേഹം ഉതിർത്തിട്ടുള്ളത്.2.02 ആണ് എംബപ്പേയുടെ ശരാശരി വരുന്നത്. അതായത് നിലവിൽ എംബപ്പേയേക്കാൾ കൂടുതൽ കൃത്യത കൈവരിക്കാൻ റോക്കിന് സാധിക്കുന്നുണ്ട് എന്നർത്ഥം. നിലവിൽ മോശം പ്രകടനമാണ് എംബപ്പേ നടത്തിക്കൊണ്ടിരിക്കുന്നത്.
പിച്ചിച്ചി ട്രോഫി പോരാട്ടത്തിൽ റോബർട്ട് ലെവന്റോസ്ക്കിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 14 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള വിനീഷ്യസ് ജൂനിയർ എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്. അതേസമയം എംബപ്പേ ലാലിഗയിൽ 6 ഗോളുകളാണ് നേടിയിട്ടുള്ളത്. അതിൽ മൂന്ന് ഗോളുകളും പെനാൽറ്റി ഗോളുകളാണ്.