എംബപ്പേയെ കൊണ്ടുപോകുന്ന റയൽ മാഡ്രിഡിനോട് പ്രതികാരം തീർക്കാൻ പിഎസ്ജി!
ഈ സീസൺ അവസാനിക്കുന്നതോടുകൂടി പിഎസ്ജി വിടാൻ അവരുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് പോവാനാണ് എംബപ്പേ തീരുമാനിച്ചിട്ടുള്ളത്. ദീർഘകാലമായി എംബപ്പേക്ക് വേണ്ടി ശ്രമിക്കുന്നവരാണ് റയൽ മാഡ്രിഡ്.ഇപ്പോഴാണ് അത് ഫലം കാണുന്നത്. അഞ്ചുവർഷത്തെ ഒരു കരാറിൽ എംബപ്പേ ഒപ്പ് വെക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നഷ്ടം തന്നെയാണ്. കാരണം അവർ ടീമിനെ പടുത്തുയർത്തിയത് എംബപ്പേയെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു.മെസ്സി, നെയ്മർ തുടങ്ങിയ താരങ്ങൾ ക്ലബ്ബ് വിട്ടത് പോലും ഇതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ്. മാത്രമല്ല സാമ്പത്തികപരമായി വലിയ നഷ്ടം എംബപ്പേയുടെ പോക്കിലൂടെ പിഎസ്ജിക്ക് ഉണ്ടാവുകയും ചെയ്യും. കൂടാതെ മികച്ച ഒരു താരത്തെ എംബപ്പേയുടെ സ്ഥാനത്തേക്ക് പിഎസ്ജിക്ക് ഇപ്പോൾ ആവശ്യവുമാണ്.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറെ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.എംബപ്പേ വരുന്നതോടുകൂടി വിനീഷ്യസിന്റെ ക്ലബ്ബിലെ പൊസിഷനാണ് അവതാളത്തിലാവുക. ഇത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. അവർ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിനീഷ്യസ് ജൂനിയറിന് വേണ്ടി ട്രൈ ചെയ്യും എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
‼️🏹 Kylian Mbappé's goal is voted for the UCL Goal of the Week ✨pic.twitter.com/Cp56QZwX7T
— MC (@MbappeCentral) March 8, 2024
പക്ഷേ താരത്തെ സ്വന്തമാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ 2027 വരെ വിനീഷ്യസിന് റയൽ മാഡ്രിഡുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോയാണ്. താരത്തെ സ്വന്തമാക്കണമെങ്കിൽ ചുരുങ്ങിയത് 150 മില്യൺ യൂറോ എങ്കിലും പിഎസ്ജി ചിലവഴിക്കേണ്ടി വരും.ചുരുക്കത്തിൽ അതൊരിക്കലും എളുപ്പമുള്ള കാര്യമായിരിക്കില്ല. മാത്രമല്ല വിനീഷ്യസ് ക്ലബ്ബ് വിടാൻ താല്പര്യപ്പെടുന്നുണ്ടോ എന്നുള്ളത് കൂടി പ്രസക്തമായ ഒരു കാര്യമാണ്. എന്നിരുന്നാലും താരത്തിനു വേണ്ടി ശ്രമിക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം.