എംബപ്പേയെ കിട്ടിയില്ല,മറ്റൊരു ഫ്രഞ്ച് യുവസൂപ്പർ താരത്തെ റാഞ്ചുന്നതിന്റെ തൊട്ടരികിലെത്തി റയൽ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ കഴിയുമെന്നുള്ള വലിയ പ്രതീക്ഷയിലായിരുന്നു സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഉണ്ടായിരുന്നത്.എന്നാൽ കിലിയൻ എംബപ്പേ കരാർ പുതുക്കി കൊണ്ട് പിഎസ്ജിയിൽ തന്നെ തുടരുകയായിരുന്നു.ഇതോടെ റയലിന്റെ പദ്ധതികളെല്ലാം തന്നെ താളം തെറ്റുകയായിരുന്നു.
ഏതായാലും മറ്റൊരു ഫ്രഞ്ച് യുവസൂപ്പർ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ റയൽ മാഡ്രിഡുള്ളത്.മോണോക്കോയുടെ മധ്യനിര താരമായ ഒറിലിയൻ ഷൂമെനിയാണ് ഇപ്പോൾ റയലിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Aurélien Tchouaméni (22) set to join Real Madrid from Monaco in €80m plus bonuses deal. (RMC)https://t.co/2WqHhFBxH0
— Get French Football News (@GFFN) May 24, 2022
22-കാരനായ താരം അഞ്ചു വർഷത്തെ കരാറിലായിരിക്കും ഒപ്പ് വെക്കുക. ഏകദേശം 80 മില്യൺ യൂറോയോളമായിരിക്കും താരത്തിനു വേണ്ടി റയൽ മാഡ്രിഡ് ചിലവഴിക്കുക. താരത്തിനു വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ, ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു.എന്നാൽ ഈ ക്ലബ്ബുകളെ തഴഞ്ഞു കൊണ്ട് റയലിലേക്ക് ചേക്കേറാൻ ഷൂമെനി തീരുമാനിച്ചു കഴിഞ്ഞു എന്നാണ് RMC സ്പോർട് കണ്ടെത്തിയിട്ടുള്ളത്.
ഈ ലീഗ് വണ്ണിൽ 35 മത്സരങ്ങൾ കളിച്ച ഷൂമെനി 3 ഗോളുകളും 2 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഡിഫൻസീവ് മിഡ്‌ഫീൽഡറായി കൊണ്ടാണ് താരം കളിക്കാറുള്ളത്.മുമ്പ് റെന്നസിൽ നിന്നും ഫ്രഞ്ച് മധ്യനിര താരമായ കമവിങ്കയെ എത്തിക്കാൻ റയലിന് സാധിച്ചിരുന്നു