എംബപ്പേയുടെ വരവ്, നിരവധി ക്ലബ്ബുകൾ രംഗത്ത്,റോഡ്രിഗോ റയലിന് പുറത്തേക്കോ?
കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകളും നേടിയത് റോഡ്രിഗോയായിരുന്നു. തകർപ്പൻ പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. മുന്നേറ്റ നിരയിൽ ഏത് പൊസിഷനിലും തനിക്ക് തിളങ്ങാൻ കഴിയും എന്നുള്ളത് റോഡ്രിഗോ തന്നെ തെളിയിച്ച കാര്യമാണ്.
വരുന്ന സമ്മറിലാണ് എംബപ്പേ റയൽ മാഡ്രിഡ്നോടൊപ്പം ജോയിൻ ചെയ്യുക. അതോടെ ക്ലബ്ബിന്റെ മുന്നേറ്റ നിരയിൽ താരബാഹുല്യം ഉണ്ടാകും.വിനീഷ്യസോ അല്ലെങ്കിൽ റോഡ്രിഗോയോ ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ സജീവമാണ്.റോഡ്രിഗോ സ്വന്തമാക്കാൻ വേണ്ടി നിരവധി വമ്പൻ ക്ലബ്ബുകൾ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കാണ് കൂടുതൽ താല്പര്യം.ആഴ്സണൽ, ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യമുണ്ട്.
🚨 Rodrygo doesn't want to leave Real Madrid even if Mbappé comes. He believes it would be the best project in world football.
— Madrid Xtra (@MadridXtra) April 1, 2024
Arsenal, Liverpool, PSG, City and United are interested in him but he will stay, 100%. @ellarguero pic.twitter.com/kqjAPtujkS
ഇതിനുപുറമേ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കും താരത്തെ വേണം. പക്ഷേ ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് റോഡ്രിഗോയുടെ തീരുമാനം തന്നെയാണ്.അതായത് റയൽ മാഡ്രിഡ് വിടാൻ അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച പ്രോജക്ട് റയൽ മാഡ്രിഡിന്റേതാണ് എന്നാണ് ഈ ബ്രസീലിയൻ താരം വിശ്വസിക്കുന്നത്.എംബപ്പേ വന്നാലും ക്ലബ്ബിനകത്ത് തുടർന്നുകൊണ്ട് തന്റെ സ്ഥാനത്തിനു വേണ്ടി പോരാടാൻ ആണ് അദ്ദേഹത്തിന്റെ തീരുമാനം.ഏതായാലും വരുന്ന സമ്മറിൽ ഇതിന് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമോ എന്നത് നോക്കി കാണേണ്ട കാര്യമാണ്.