എംബപ്പേയുടെ പ്രസന്റേഷൻ,ജേഴ്സി, ഒഫീഷ്യൽ പ്രഖ്യാപനവുമായി റയൽ മാഡ്രിഡ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡ് കിലിയൻ എംബപ്പേയെ സ്വന്തമാക്കിയത്.ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജിയിൽ നിന്നാണ് താരം റയൽ മാഡ്രിഡിൽ എത്തിയത്. അതിന് ശേഷം ഫ്രാൻസിന് വേണ്ടി യൂറോ കപ്പിൽ എംബപ്പേ പങ്കെടുത്തു.എന്നാൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഫ്രാൻസ് സെമി ഫൈനലിൽ പുറത്താവുകയും ചെയ്തു.
ഇതിന് പിന്നാലെ എംബപ്പേയുടെ കാര്യത്തിൽ ഒരു സ്റ്റേറ്റ്മെന്റ് റയൽ മാഡ്രിഡ് പുറത്തിറക്കിയിട്ടുണ്ട്. താരത്തിന്റെ പ്രസന്റേഷനുമായി ബന്ധപ്പെട്ടു കൊണ്ടാണ് അത്. ജൂലൈ പതിനാറാം തീയതിയാണ് എംബപ്പേയെ സാന്റിയാഗോ ബെർണാബുവിൽ അവതരിപ്പിക്കുക. 80000 നു മുകളിൽ കാണികൾ താരത്തിന്റെ പ്രസന്റേഷൻ ചടങ്ങിൽ പങ്കെടുക്കും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. പ്രൗഢഗംഭീരമായ രീതിയിൽ താരത്തെ പ്രസന്റ് ചെയ്യാൻ തന്നെയാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്.
2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവതരിപ്പിച്ചത് ഗംഭീരമായ രൂപത്തിലായിരുന്നു.അതിനുശേഷം ആദ്യമായാണ് ഇത്രയും വലിയ ഒരു പ്രസന്റേഷൻ ചടങ്ങ് റയൽ മാഡ്രിഡ് ഒരുക്കുന്നത്.5 വർഷത്തെ കരാറിലാണ് താരം ക്ലബ്ബുമായി ഒപ്പു വച്ചിരിക്കുന്നത്. താരം ഒൻപതാം നമ്പർ ജേഴ്സിയാണ് അണിയുക എന്നത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.ലൂക്ക മോഡ്രിച്ച് ക്ലബ്ബിൽ തുടരുന്നത് കൊണ്ട് തന്നെ പത്താം നമ്പർ ജേഴ്സി അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല.
എന്നാൽ എംബപ്പേ പ്രീ സീസണിന് വേണ്ടി ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുമോ എന്ന കാര്യത്തിൽ റയൽ മാഡ്രിഡ് സ്ഥിരീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കയിൽ വെച്ചുകൊണ്ടാണ് റയൽ മാഡ്രിഡ് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.Ac മിലാൻ,ബാഴ്സലോണ,ചെൽസി എന്നിവരാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.