എംബപ്പേയുടെ പ്രസന്റേഷൻ, ഉടനെ നടത്താൻ തീരുമാനിച്ച് റയൽ മാഡ്രിഡ്!

2017 മുതൽ റയൽ മാഡ്രിഡ് ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സൂപ്പർ താരമായിരുന്നു കിലിയൻ എംബപ്പേ.എന്നാൽ ഇപ്പോഴാണ് അത് ഫലം കണ്ടിട്ടുള്ളത്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ മൂന്നാം തീയതി റയൽ ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം നടത്തുകയും ചെയ്തു.ഫ്രീ ഏജന്റായി കൊണ്ടാണ് താരത്തെ റയൽ മാഡ്രിഡ് കൊണ്ടുവന്നിട്ടുള്ളത്.

ഇനി എംബപ്പേയുടെ പ്രസന്റേഷന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. അതിന്റെ തീയതി ഒഫീഷ്യലായി കൊണ്ട് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. വരുന്ന ജൂലൈ 16 ആം തീയതി സ്വന്തം കാണികൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുള്ളത്. അതായത് യൂറോകപ്പ് അവസാനിച്ച ഉടനെ തന്നെ അദ്ദേഹത്തെ പ്രസന്റ് ചെയ്യാനാണ് റയൽ മാഡ്രിഡിന്റെ പ്ലാൻ.

ജൂലൈ പതിനാലാം തീയതിയാണ് യൂറോകപ്പ് അവസാനിക്കുക.എംബപ്പേ നയിക്കുന്ന ഫ്രാൻസ് കിരീട ഫേവറേറ്റുകളിൽ ഒന്നാണ്. ഫൈനൽ അവസാനിച്ച് രണ്ട് ദിവസത്തിനകം സാന്റിയാഗോ ബെർണാബുവിൽ എംബപ്പേയെ റയൽ മാഡ്രിഡ് അവതരിപ്പിക്കും.ഒരു ഗംഭീര ചടങ്ങ് നടത്താൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം.ബെക്കാം,കക്ക,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊക്കെ ലഭിച്ചത് പോലെയുള്ള ഒരു വരവേൽപ്പ് നൽകാനാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുള്ളത്. വലിയ ഒരു ആരാധകക്കൂട്ടം ഈ സാന്റിയാഗോ ബെർണബുവിൽ എത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

ഈ പ്രസന്റേഷന് ശേഷം എംബപ്പേ മാധ്യമങ്ങളെ കാണും. ജൂലൈ മാസത്തിന്റെ അവസാനത്തിൽ റയൽ മാഡ്രിഡ് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.Ac മിലാൻ,ബാഴ്സലോണ, ചെൽസി എന്നിവരൊക്കെയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ഈ സൗഹൃദ മത്സരങ്ങളിൽ എംബപ്പേ അരങ്ങേറുമോ എന്ന കാര്യം വ്യക്തമല്ല. ഓഗസ്റ്റ് പതിനഞ്ചാം തീയതി അറ്റലാന്റക്കെതിരെ യുവേഫ സൂപ്പർ കപ്പ് ഫൈനൽ റയൽ മാഡ്രിഡ് കളിക്കുന്നുണ്ട്.ഈ കലാശ പോരാട്ടത്തിൽ എംബപ്പേ ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *