എംബപ്പേയുടെ പരിക്ക്, സ്റ്റേറ്റ്മെന്റ് ഇറക്കി റയൽ മാഡ്രിഡ്!

സൂപ്പർ താരം കിലിയൻ എംബപ്പേ ഇത്തവണത്തെ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ പങ്കെടുത്തിരുന്നില്ല. പരിക്കിൽ നിന്നും മുക്തനാവാൻ വേണ്ടിയായിരുന്നു അദ്ദേഹം ഫ്രഞ്ച് ടീമിൽ നിന്നും പിൻവാങ്ങിയത്.തുടർന്ന് റയൽ മാഡ്രിഡ് അദ്ദേഹത്തിന് കുറച്ച് ദിവസത്തെ അവധി അനുവദിച്ചു.പിന്നീട് താരം സ്വീഡനിലെ നൈറ്റ് ക്ലബ്ബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഫ്രഞ്ച് ആരാധകർ വലിയ വിമർശനങ്ങൾ ഉന്നയിക്കുകയും വിവാദങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എംബപ്പേ റയൽ മാഡ്രിഡ് ട്രെയിനിങ് ക്യാമ്പിൽ തിരിച്ചെത്തുകയും ട്രെയിനിങ് നടത്തുകയും ചെയ്തിട്ടുണ്ട്.

എംബപ്പേ ഇപ്പോഴും പരിക്കിന്റെ പിടിയിലാണെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു സ്റ്റേറ്റ്മെന്റ് ഇന്നലെ അവർ ഇറക്കിയിട്ടുണ്ട്.എംബപ്പേ തനിച്ച് ട്രെയിനിങ് നടത്തുകയാണെന്നും പരിക്കിൽ നിന്നും പൂർണമായും മുക്തനാവാനുള്ള ശ്രമങ്ങളിലാണ് താരം ഇപ്പോൾ ഉള്ളത് എന്നുമാണ് റയൽ മാഡ്രിഡ് അറിയിച്ചിട്ടുള്ളത്.അവരുടെ സ്റ്റേറ്റ്മെന്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

“കിലിയൻ എംബപ്പേ അദ്ദേഹത്തിനായി തയ്യാറാക്കിയ പ്രത്യേക ഫിറ്റ്നസ് പ്ലാൻ തുടരുകയാണ്. താരത്തിന്റെ ഇടത് കാലിന്റെ ഫിമോറൽ ബൈസപ്സിന് അസ്വസ്ഥതകൾ ഉണ്ട്. അതിൽനിന്നും പൂർണമായും മുക്തനാവാൻ വേണ്ടി വ്യക്തികത പരിശീലനമാണ് താരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ജിമ്മിലും കളിക്കളത്തിലും തനിച്ചാണ് ട്രെയിനിങ് നടത്തിയിട്ടുള്ളത്.അന്റോണിയോ പിന്റസിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹത്തിനുണ്ട് “ഇതാണ് റയൽ മാഡ്രിഡ് അറിയിച്ചിട്ടുള്ളത്.

അതായത് എംബപ്പേ ഇപ്പോഴും പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.ടീമിനോടൊപ്പം അദ്ദേഹം ട്രെയിനിങ് നടത്തിയിട്ടില്ല. ഇനി റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ സെൽറ്റ വിഗോയെയാണ് നേരിടുക. ഒക്ടോബർ ഇരുപതാം തീയതി നടക്കുന്ന മത്സരത്തിൽ എംബപ്പേ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *