എംബപ്പേയും ഹാലണ്ടും ലാലിഗയിലേക്കെത്തുന്നതിനെ താൻ ഇഷ്ടപ്പെടുന്നു : സാവി
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവ സൂപ്പർതാരങ്ങളായ ഏർലിങ് ഹാലണ്ടും കിലിയൻ എംബപ്പേയും എങ്ങോട്ട് ചേക്കേറുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകരുള്ളത്.എംബപ്പേ റയലിലേക്കും ഹാലണ്ട് എഫ്സി ബാഴ്സലോണയിലേക്കും എത്തുമെന്നുള്ള റൂമറുകൾ സജീവമാണ്.അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരിക്കൽ കൂടി ചിരവൈരികളുടെ പോരാട്ടം അതിന്റെ ഉന്നതിയിലെത്തും.
ഇപ്പോഴിതാ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി ഇരുവരെയും കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളാണെന്നും രണ്ട് പേരും ലാലിഗയിലേക്ക് എത്തുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നുമാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 7, 2022
” എംബപ്പേയും ഹാലണ്ടും രണ്ട് മികച്ച താരങ്ങളാണ്.അവർ രണ്ട് പേരും ലാലിഗയിലേക്ക് എത്തിയാൽ അതൊരു മികച്ച കാര്യമായിരിക്കും. അവർ പോകുന്ന ലീഗും ക്ലബ്ബുകളും മെച്ചപ്പെടമെന്നുള്ള കാര്യത്തിൽ സംശയമില്ല. കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ അവർക്ക് കഴിയും. അതൊരു പോസിറ്റീവായ കാര്യമായിരിക്കും എന്നുള്ളതിൽ സംശയമില്ല ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ഹാലണ്ടിന് വേണ്ടിയാണ് നിലവിൽ ബാഴ്സ ശ്രമങ്ങൾ നടത്തുന്നത്. ഉടൻ തന്നെ താരം തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം എംബാപ്പെയെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് റയൽ മാഡ്രിഡ്.