എംബപ്പേയും യമാലും അമേരിക്കയിലേക്കില്ല
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇത്തവണ അമേരിക്കയിൽ വെച്ചുകൊണ്ടാണ് പ്രീ സീസൺ നടത്തുന്നത്. ചെൽസി,ബാഴ്സലോണ,Ac മിലാൻ എന്നിവർക്കെതിരെ റയൽ മാഡ്രിഡ് കളിക്കുന്നുണ്ട്.ജൂലൈ 28ആം തീയതിയാണ് അവർ യാത്ര തിരിക്കുക. ഓഗസ്റ്റ് ഏഴാം തീയതി റയൽ തിരിച്ചെത്തുകയും ചെയ്യും.
കഴിഞ്ഞ ദിവസം കിലിയൻ എംബപ്പേയെ റയൽ മാഡ്രിഡ് അവതരിപ്പിച്ചിരുന്നു.ക്ലബ്ബ് ആവശ്യപ്പെട്ടാൽ അമേരിക്കയിലേക്ക് പോകും എന്നായിരുന്നു എംബപ്പേ അറിയിച്ചിരുന്നത്. എന്നാൽ റയലിനോടൊപ്പം എംബപ്പേ അമേരിക്കയിലേക്ക് പോവില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ക്ലബ്ബ് അദ്ദേഹത്തിന് ആവശ്യമായ വിശ്രമം നൽകാൻ തീരുമാനിക്കുകയായിരുന്നു.താരത്തിന് വെക്കേഷൻ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ ആയിരിക്കും എംബപ്പേ കളിക്കളത്തിലേക്ക് തിരിച്ചെത്തുക.
അതേസമയം എഫ്സി ബാഴ്സലോണയും അമേരിക്കയിൽ വെച്ചുകൊണ്ടാണ് പ്രീ സീസൺ നടത്തുന്നത്.മാഞ്ചസ്റ്റർ സിറ്റി,റയൽ മാഡ്രിഡ്,Ac മിലാൻ,ഗ്രനാഡ എന്നിവർക്കെതിരെയാണ് ക്ലബ്ബ് സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ഈ മത്സരങ്ങൾക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്ന ബാഴ്സലോണ ടീമിൽ യാമിൻ യമാൽ ഉണ്ടാവില്ല എന്നത് ഇപ്പോൾ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന് ക്ലബ്ബ് വിശ്രമം നൽകുകയായിരുന്നു. സ്പെയിനിനോടൊപ്പം യൂറോ കപ്പിന്റെ അവസാനം വരെ കളിച്ച താരമാണ് ഈ 17 കാരൻ.
മാത്രമല്ല മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തിരുന്നു.താരത്തിനും ആവശ്യമായ വിശ്രമം നൽകാമെന്നാണ് ബാഴ്സലോണയുടെ നിലപാട്.കഴിഞ്ഞ സീസണിൽ ബാഴ്സക്ക് വേണ്ടി 50 മത്സരങ്ങൾ കളിച്ച താരമാണ് യമാൽ. അടുത്ത സീസണിൽ ബാഴ്സലോണയുടെ 19 ആം നമ്പർ ജേഴ്സിയാണ് അദ്ദേഹം അണിയുക.യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ യമാൽ അടുത്ത സീസണിൽ കൂടുതൽ മികവിലേക്ക് ഉയരം എന്നാണ് ബാഴ്സ ആരാധകർ പ്രതീക്ഷിക്കുന്നത്.