എംബപ്പേയല്ല,ബെൻസിമയുടെ പകരമായി മറ്റൊരു താരത്തെ എത്തിക്കാൻ റയൽ,വെല്ലുവിളി ചെൽസിക്ക്.
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായിരുന്ന കരിം ബെൻസിമ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. അദ്ദേഹം സൗദി അറേബ്യയിലേക്കാണ് പോയത്.ഈ പ്രീ സീസണിൽ താരത്തിന്റെ വിടവ് റയൽ നന്നായി അറിഞ്ഞിരുന്നു. അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് 63 ഷോട്ടുകൾ ഉതിർത്ത റയൽ കേവലം ഒരു ഗോൾ മാത്രമാണ് നേടിയത്.
അതുകൊണ്ടുതന്നെ ഒരു മികച്ച സ്ട്രൈക്കറെ ഇപ്പോൾ ബെൻസിമയുടെ സ്ഥാനത്തേക്ക് റയൽ മാഡ്രിഡിന് ആവശ്യമാണ്.എംബപ്പേയെ എത്തിക്കാൻ റയൽ ഉദ്ദേശിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ ഇപ്പോൾ സങ്കീർണമാണ്. അതുകൊണ്ടുതന്നെ മറ്റൊരു സ്ട്രൈക്കർക്ക് വേണ്ടി റയൽ ശ്രമങ്ങൾ നടത്തുന്നുണ്ട്.യുവന്റസിന്റെ സെർബിയൻ സൂപ്പർതാരമായ ഡുസാൻ വ്ലഹോവിച്ചിനെയാണ് റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്നത്.
വ്ലഹോവിച്ച് ഇപ്പോൾ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നുണ്ട്.എന്തെന്നാൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗിൽ കളിക്കണം. വരുന്ന ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യുവന്റസിന് സാധിച്ചിട്ടില്ല. മാത്രമല്ല ചെൽസി സൂപ്പർതാരമായ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ യുവന്റസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വ്ലഹോവിച്ച് ക്ലബ്ബ് വിടാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്.റയൽ മാഡ്രിഡ് ഓഫർ നൽകിയാൽ തീർച്ചയായും അദ്ദേഹം അത് സ്വീകരിക്കും.
🚨⚪️ Dušan Vlahović is Real Madrid’s emergency solution for the #9 position if Mbappé does not arrive. @PacojoSER pic.twitter.com/SLDDvhLGJX
— Madrid Xtra (@MadridXtra) August 4, 2023
മാത്രമല്ല ചെൽസിയും താരത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്.റയലിന്റെ ഈ രംഗപ്രവേശനം യഥാർത്ഥത്തിൽ വെല്ലുവിളി ഉയർത്തിയിരിക്കുന്നത് ചെൽസിക്കാണ്.ജോസേലുവിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അത് മതിയാവില്ല എന്നത് പ്രീ സീസണിലൂടെ തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്.റയലിനെതിരെ നടന്ന പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരത്തിൽ വ്ലഹൊവിച്ച് ഗോൾ കണ്ടെത്തിയിരുന്നു.