എംബപ്പേക്ക് റയൽ നൽകാൻ പോവുന്ന ഓഫർ വെളിപ്പെടുത്തി സ്പാനിഷ് മാധ്യമം!
ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ആകർഷണകേന്ദ്രം,അത് കിലിയൻ എംബപ്പേയായിരിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. ഈ സീസണോട് കൂടി താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. ഭാവിയെ സംബന്ധിച്ചുള്ള യാതൊരു വിധ തീരുമാനങ്ങളും ഇതുവരെ എംബപ്പേ കൈകൊണ്ടിട്ടില്ല. താരത്തിന് മറ്റു ക്ലബുകളുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനുള്ള അവസരമുണ്ടെങ്കിലും താരം അത് ഉപയോഗപ്പെടുത്താനുള്ള സാധ്യതയില്ല.
എംബപ്പേയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തുന്നത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡാണ് എന്നുള്ളത് വ്യക്തമായ കാര്യമാണ്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബപ്പേക്ക് വേണ്ടി റയൽ ഓഫറുകൾ നൽകിയിരുന്നുവെങ്കിലും അത് പിഎസ്ജി നിരസിക്കുകയായിരുന്നു. എന്നാൽ എംബപ്പേ കരാർ പുതുക്കാതെ ഈ സീസണിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിൽ എത്തുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്.എന്നാൽ താരത്തിന്റെ കരാർ പിഎസ്ജി വലിയ ശ്രമങ്ങളും നടത്തുന്നുണ്ട്.
Spanish Outlet Reveals Contract Details Real Madrid Will Offer Kylian Mbappé https://t.co/jfQvjAOAhK
— PSG Talk (@PSGTalk) January 3, 2022
അത്കൊണ്ട് തന്നെ എന്ത് വിലകൊടുത്തും എംബപ്പേയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റയൽ. ഇതിന് വേണ്ടി എംബപ്പേക്ക് റയൽ നൽകാനൊരുങ്ങുന്ന ഓഫറിന്റെ വിശദാംശങ്ങൾ സ്പാനിഷ് മാധ്യമമായ എബിസി ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. താരത്തിന് സൈനിംഗ് ബോണസായി കൊണ്ട് നാല്പത് മില്യൺ യൂറോയാണ് റയൽ വാഗ്ദാനം ചെയ്യുന്നത്. ആറ് വർഷത്തെ കരാറായിരിക്കും റയൽ എംബപ്പേയുടെ മുന്നിലേക്ക് വെച്ച് നീട്ടുക.21 മില്യൺ യൂറോയായിരിക്കും താരത്തിന്റെ വാർഷിക സാലറി. ഈ ഓഫറാണ് റയൽ എംബപ്പേക്ക് നൽകാൻ പോവുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
എന്നാൽ താൻ പണത്തിനല്ല പ്രാധാന്യം നൽകുന്നത് എന്നുള്ള കാര്യം ഈയിടെ എംബപ്പേ ഇന്റർവ്യൂവിൽ അറിയിച്ചിരുന്നു. മികച്ച ഒരു പ്രൊജക്റ്റ് ആണ് എംബപ്പേക്ക് ആവിശ്യമുള്ളത്. ഏതായാലും എംബപ്പേ ഏത് രൂപത്തിലുള്ള തീരുമാനമെടുക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.