എംബപ്പേക്ക് റയലിലേക്ക് വരണമെങ്കിൽ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങണം,നിലപാട് കടുപ്പിച്ച് റയൽ മാഡ്രിഡ്.
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഭാവിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ വളരെ വ്യാപകമാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പുവെക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. പതിവുപോലെ റയൽ മാഡ്രിഡുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള റൂമറുകൾ സജീവമാണ്.
എന്നാൽ ഇത്തവണ റയൽ മാഡ്രിഡ് തന്നെ നേരിട്ട് ഇതിനോട് പ്രതികരിച്ചിരുന്നു.എംബപ്പേയുമായി യാതൊരുവിധ കോണ്ടാക്ടുകളും നടത്തിയിട്ടില്ല എന്നുള്ള കാര്യം റയൽ മാഡ്രിഡ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നു.ഇതിനുപിന്നാലെ മറ്റൊരു വാർത്ത പുറത്തേക്ക് വന്നു. അതായത് എംബപ്പേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ഉപേക്ഷിച്ചു എന്നായിരുന്നു വാർത്ത.മറിച്ച് മറ്റു യുവ സൂപ്പർതാരങ്ങളിലാണ് റയൽ മാഡ്രിഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
🚨 Kylian Mbappe is still Florentino Perez’s desire, but the club has changed it’s approach, they will no longer put itself forward. The message is: “If Mbappe wants to come, let him do the job.” @RMCsport pic.twitter.com/qrjFd54lop
— Madrid Xtra (@MadridXtra) November 13, 2023
പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് എംബപ്പേക്ക് വേണ്ടിയുള്ള മോഹം പൂർണമായും ഉപേക്ഷിച്ചിട്ടില്ല. മറിച്ച് 2022 സമ്മറിൽ സംഭവിച്ചത് പോലെയുള്ളത് സംഭവിക്കാൻ റയൽ ആഗ്രഹിക്കുന്നില്ല. അന്ന് റയലിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കി അവിടെത്തന്നെ തുടരുകയായിരുന്നു. അതുകൊണ്ടുതന്നെ അത്തരത്തിൽ നാണം കെടാൻ ഇനി റയൽ ആഗ്രഹിക്കുന്നില്ല.
ചുരുക്കത്തിൽ ഒരു കടുത്ത നിലപാട് റയൽ മാഡ്രിഡ് എടുത്തു കഴിഞ്ഞു എന്നാണ് RMC റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എംബപ്പേക്ക് റയലിലേക്ക് വരണമെങ്കിൽ എംബപ്പേ തന്നെ മുന്നിട്ടിറങ്ങി അത് ചെയ്യണം, ഇതാണ് RMC സ്പോർട്ടിനോട് റയലിനകത്തുള്ള സോഴ്സ് അറിയിച്ചിട്ടുള്ളത്.എംബപ്പേക്ക് ക്ലബ്ബിലേക്ക് വരാൻ താല്പര്യമുണ്ടെങ്കിൽ ഫസ്റ്റ് മൂവ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക തന്നെ വേണം. എന്നാൽ മാത്രമാണ് റയൽ ബാക്കിയുള്ള നീക്കങ്ങളിലേക്ക് കടക്കുകയുള്ളൂ. ചുരുക്കത്തിൽ എംബപ്പേയോടുള്ള അമിതമായ ഒബ്സഷൻ റയൽ അവസാനിപ്പിച്ചിട്ടുണ്ട്.എംബപ്പേക്ക് താല്പര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വരാമെന്ന ഒരു നിലപാടിലാണ് നിലവിൽ റയൽ മാഡ്രിഡ് ഉള്ളത്.