ഉംറ്റിറ്റിയുടെ കാര്യത്തിൽ കടുത്ത തീരുമാനം കൈകൊണ്ട് ബാഴ്‌സ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരമാണ് ഡിഫൻഡറായ സാമുവൽ ഉംറ്റിറ്റി. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വെയ്ജ് ബിൽ കുറക്കുന്നതിനാണ് അവർ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അത്കൊണ്ട് തന്നെ ബാഴ്‌സ തുടക്കത്തിൽ ഉംറ്റിറ്റിയോട് ക്ലബ് വിട്ടു പോവാൻ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ ഉംറ്റിറ്റി ബാഴ്‌സയോട് ഒരു അവസരം കൂടി വേണമെന്നും കൂമാനെ കൺവിൻസ്‌ ചെയ്യാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ബാഴ്‌സ വിട്ടു പോവാമെന്നും അറിയിക്കുകയായിരുന്നു. ഈ അപേക്ഷ ബാഴ്‌സ അധികൃതരും കൂമാനും അംഗീകരിക്കുകയായിരുന്നു.തുടർന്ന് പ്രീ സീസണിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും കൂമാൻ ഉംറ്റിറ്റിക്ക് അവസരങ്ങൾ നൽകിയിരുന്നു. എന്നാൽ കൂമാനെ കൺവിൻസ്‌ ചെയ്യാൻ ഈ ഡിഫൻഡർക്ക്‌ സാധിക്കാതെ പോവുകയായിരുന്നു. തുടർന്ന് അടുത്ത സീസണിലേക്കുള്ള തന്റെ പ്ലാനിൽ താരത്തിന് ഇടമില്ല എന്നുള്ള കാര്യം കൂമാൻ ഉംറ്റിറ്റിയെയും ബാഴ്‌സയെയും അറിയിച്ചിരുന്നു.

എന്നാൽ തന്റെ വാക്ക് പാലിക്കാൻ ഉംറ്റിറ്റി തയ്യാറായില്ല. ഉംറ്റിറ്റി ബാഴ്‌സയിൽ തുടരാനാണ് ശ്രമിക്കുന്നത്. ഇതോടെ ബാഴ്‌സ താരത്തിന്റെ കാര്യത്തിൽ ഒരു കടുത്ത തീരുമാനം കൈകൊണ്ടതായാണ് അറിയാൻ കഴിയുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അതായത് താരത്തിന്റെ മനോഭാവത്തിൽ ദേഷ്യം പിടിച്ച ബാഴ്‌സ ഒരു ആഴ്ച്ചയാണ് താരത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഈ ഒരു ആഴ്ച്ചക്കുള്ളിൽ ഉംറ്റിറ്റിക്ക്‌ വന്ന ഓഫറുകൾ സ്വീകരിച്ചിട്ടില്ല എങ്കിൽ ബാഴ്‌സയുമായുള്ള കരാർ റദ്ദാക്കുമെന്നാണ് ബാഴ്‌സ അറിയിച്ചിട്ടുള്ളത്. നിലവിൽ ലീഗ് വണ്ണിൽ നിന്നും ഉംറ്റിറ്റിക്ക്‌ ഓഫറുകൾ വന്നിട്ടുണ്ട്. ഈ ഓഫറുകൾ ഒരാഴ്ച്ചക്കകം സ്വീകരിച്ചിട്ടില്ല എങ്കിൽ താരത്തിന്റെ കരാർ ടെർമിനേറ്റ് ചെയ്ത് ഒഴിവാക്കാനാണ് ബാഴ്‌സയുടെ തീരുമാനം. ബ്രസീലിയൻ താരമായ മാത്യൂസ് ഫെർണാണ്ടസിന്റെ കാര്യത്തിൽ ഈ നടപടിയായിരുന്നു ബാഴ്‌സ സ്വീകരിച്ചിരുന്നത്. അതേസമയം ഇങ്ങനെ റദ്ദാക്കിയാൽ ഉംറ്റിറ്റിക്ക് കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്. ഏതായാലും ഉംറ്റിറ്റി എന്ത് തീരുമാനം കൈകൊള്ളും എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *