ഈ വേൾഡ് കപ്പ് ഞങ്ങൾക്ക് വേണം : റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം റോഡ്രിഗോ.
ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഈജിപ്ഷൻ ക്ലബ്ബായ അൽ അഹ്ലിയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.മൊറോക്കോയിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായി ഉള്ള പത്രസമ്മേളനത്തിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ ഗോസ് ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.ഈ വേൾഡ് കപ്പ് ഞങ്ങൾക്ക് നേടേണ്ടതുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയെ നേരിടുന്നതിന്റെ സാധ്യതകളെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും റോഡ്രിഗോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Rodrygo disse que o Real Madrid não vai passear no Mundial:
— ge (@geglobo) February 6, 2023
– Quem veste a camisa do Madrid entra em campo para levar títulos. A história de um clube se mede, principalmente, por sua galeria de troféus. Somos campeões europeus e vamos defender tal mérito. Queremos o Mundial! #ge pic.twitter.com/0Iy7iyqzlU
” റയൽ മാഡ്രിഡ് ജേഴ്സി അണിയുന്ന ഏതൊരാളും കളത്തിലേക്ക് പോകുന്നത് വിജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ്. ഈ ക്ലബ്ബിന്റെ ഏറ്റവും വലിയ ചരിത്രം എന്നുള്ളത് അവിടെയുള്ള കിരീടങ്ങളാണ്.യൂറോപ്യൻ ചാമ്പ്യന്മാർ എന്ന നിലയിലാണ് ഞങ്ങൾ എത്തുന്നത്. തീർച്ചയായും ഞങ്ങൾക്ക് വേൾഡ് കപ്പ് നേടിയെ മതിയാവൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുള്ളത് ഈ സെമി ഫൈനൽ മത്സരം തന്നെയാണ്.അതിനുശേഷം മാത്രമാണ് ഫൈനലിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ.ആദ്യം ഞങ്ങൾ ഈജിപ്ഷ്യൻ ടീമിനെ മറികടക്കേണ്ടതുണ്ട് ” ഇതാണ് റോഡ്രിഗോ പറഞ്ഞത്.
ക്ലബ്ബ് വേൾഡ് കപ്പ് കിരീടം ആകെ 7 തവണ നേടിയ ടീമാണ് റയൽ മാഡ്രിഡ്.അവസാനമായി 2018 ലാണ് റയൽ നേടിയത്. അതേസമയം ഈ സീസണിൽ 9 ഗോളുകൾ റയലിന് വേണ്ടി നേടാൻ റോഡ്രിഗോക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ക്ലബ്ബിനോടൊപ്പമുള്ള ഏഴാമത്തെ കിരീടമാണ് ഈ ബ്രസീലിയൻ സൂപ്പർ താരം ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.