ഈ ബാഴ്‌സയെയാണ് ആളുകൾ കാണാനാഗ്രഹിക്കുന്നത് : സാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ സമനില വഴങ്ങിയിരുന്നു. സെവിയ്യയായിരുന്നു 1-1 എന്ന സ്കോറിന് ബാഴ്‌സയെ സമനിലയിൽ തളച്ചത്.സെവിയ്യക്ക് വേണ്ടി പപ്പു ഗോമസ് ഗോൾ നേടിയപ്പോൾ ബാഴ്‌സയുടെ സമനില ഗോൾ റൊണാൾഡ് അരൗഹോയുടെ വകയായിരുന്നു.
ഏതായാലും ബാഴ്‌സ ഇന്നലെ നടത്തിയ പ്രകടനത്തെ സാവി പ്രശംസിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് ബാഴ്‌സ കളിച്ചതെന്നും ഈ ബാഴ്‌സയെയാണ് ആളുകൾ കാണാനാഗ്രഹിക്കുന്നത് എന്നുമാണ് സാവി അറിയിച്ചത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 22, 2021
” ഞങ്ങൾ മികച്ച രൂപത്തിലുള്ള പ്രകടനമാണ് ഇന്ന് പുറത്തെടുത്തിട്ടുള്ളത്.പക്ഷേ തീർച്ചയായും ഞങ്ങൾ ഇമ്പ്രൂവ് ആവേണ്ടതുണ്ട്.ഒരു പോയിന്റാണ് ഞങ്ങൾക്ക് നേടാൻ സാധിച്ചത്. പക്ഷേ ക്ഷമയോട് കൂടി മുന്നോട്ടുപോകണം.ഞങ്ങൾ ശരിയായ പാതയിൽ തന്നെയാണ്.വിജയം നേടാൻ സാധിച്ചില്ല എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.അത്കൊണ്ട് തന്നെ ഇന്നെനിക്ക് ഉറങ്ങാനും ബുദ്ധിമുട്ട് ഉണ്ടാവും.തീർച്ചയായും ഈ മത്സരത്തിൽ ഞങ്ങൾക്ക് വിജയിക്കാമായിരുന്നു.വളരെ പരിചയസമ്പത്തുള്ള ടീമാണ് സെവിയ്യ.പക്ഷെ അതൃപ്തിയോടെയാണ് ഞാൻ ഇവിടം വിടുന്നത്.പക്ഷേ നാളെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾ മികച്ച രൂപത്തിൽ കളിച്ചതായി കാണാം.ബെഞ്ചിൽ നിന്ന് വന്ന താരങ്ങളും നല്ല പ്രകടനം നടത്തി. ഈ ബാഴ്‌സയെയാണ് ആളുകൾ കാണാനാഗ്രഹിക്കുന്നത്.നല്ല ചില നിമിഷങ്ങൾ ടീമിന് ഉണ്ടായിരുന്നു. മികച്ച രൂപത്തിൽ ടീം പോരാടിയിട്ടുണ്ട് : സാവി പറഞ്ഞു.
നിലവിൽ സെവിയ്യ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുകയാണ്.അതേസമയം 28 പോയിന്റുള്ള ബാഴ്‌സ ഏഴാം സ്ഥാനത്താണ്.