ഇറങ്ങാൻ വിസമ്മതിച്ചെന്ന വാർത്ത, പ്രതികരിച്ച് കൂട്ടീഞ്ഞോ!

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ സെൽറ്റ വിഗോയോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ മൂന്ന് ഗോളുകളുടെ ലീഡ് നേടിയതിന് ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. മത്സരത്തിൽ യുവസൂപ്പർ താരം അൻസു ഫാറ്റിക്ക് പരിക്കേറ്റിരുന്നു. ആ സമയത്ത് ബാഴ്‌സയുടെ പരിശീലകനായിരുന്ന ബാർഹുവാൻ കൂട്ടീഞ്ഞോയുടെ വാം അപ്പ് ചെയ്തു കൊണ്ട് കളത്തിലേക്കിറങ്ങാൻ ആവിശ്യപ്പെട്ടുവെന്നും എന്നാൽ കൂട്ടീഞ്ഞോ അത് വിസമ്മതിച്ചു എന്നുമുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ബാൾഡെയായിരുന്നു പിന്നീട് ഫാറ്റിക്ക് പകരക്കാരനായി ഇറങ്ങിയത്.

എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ കൂട്ടീഞ്ഞോ നിഷേധിച്ചിട്ടുണ്ട്.താനൊരിക്കലും അൺപ്രൊഫഷണലായി പെരുമാറിയിട്ടില്ല എന്നാണ് കൂട്ടീഞ്ഞോ അറിയിച്ചത്. കൂടാതെ ഫിറ്റ്നസ് സംബന്ധിച്ചുള്ള കാര്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

” ഞാൻ ആ വാർത്ത കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി. എന്തെന്നാൽ എന്റെ കരിയറിൽ ഞാൻ ഇതുവരെ ഒരിക്കൽ പോലും അൺപ്രൊഫഷണലായിട്ടില്ല.ഞാൻ എല്ലാവരെയും എപ്പോഴും ബഹുമാനിക്കുന്നു.ഒരുപാട് കാലം പുറത്തിരുന്നതിന് ശേഷം ഉടൻ തന്നെ 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കുക എന്നുള്ളത് ഈസിയായ കാര്യമല്ല.പക്ഷേ എനിക്കിപ്പോൾ കുഴപ്പങ്ങളൊന്നുമില്ല.ശാരീരികമായി ഞാൻ നല്ല രൂപത്തിലാണ്. വേദനകളോ മറ്റു പ്രശ്നങ്ങളോ ഇല്ല.ഇപ്പോൾ ഞാൻ ചെയ്യേണ്ട കാര്യം എന്റെ ബെസ്റ്റ് ലെവൽ പുറത്തെടുക്കുക എന്നുള്ളതാണ് ” കൂട്ടീഞ്ഞോ പറഞ്ഞു.

ഏറെകാലത്തിന് ശേഷമായിരുന്നു കൂട്ടീഞ്ഞോ ബ്രസീൽ സ്‌ക്വാഡിൽ തിരികെ എത്തിയത്. കൊളംബിയ, അർജന്റീന എന്നിവരാണ് ഇത്തവണ ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *