ഇപ്പോഴും മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം : ജോർഗെ സാംപോളി
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം റയലിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമയായിരുന്നു സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ സീസണിൽ റയലിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.ആകെ 46 ഗോളുകൾ നേടിയ താരം ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു.
ഏതായാലും അർജന്റീനയുടെ മുൻ പരിശീലകനായിരുന്ന ജോർഗെ സാംപോളി ഇപ്പോൾ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ബാലൺഡി’ഓർ പുരസ്കാരം ബെൻസിമ തന്നെയാണ് അർഹിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും സാംപോളി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
PSG Star Better Than Ballon d’Or Winner Karim Benzema, Ex-Manager Says https://t.co/Is0jscg8nU
— PSG Talk (@PSGTalk) October 18, 2022
” എപ്പോഴും ലയണൽ മെസ്സിക്കാണ് ബാലൺഡി’ഓർ നൽകപ്പെടാറുള്ളത്. ഒരുപാട് കാലങ്ങൾക്ക് ശേഷം അതിന് വിശ്രമം ലഭിച്ചല്ലോ? തീർച്ചയായും ബെൻസിമ ഇത്തവണത്തെ ഈ ബാലൺഡി’ഓർ പുരസ്കാരം അർഹിക്കുന്നുണ്ട്. കാരണം കഴിഞ്ഞ വർഷത്തെ റയലിന്റെ നേട്ടങ്ങളിൽ നിർണായകമായത് അദ്ദേഹമാണ്. പക്ഷേ ഇപ്പോഴും നിങ്ങൾ മനസ്സിലാക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്.ലയണൽ മെസ്സി തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം,മറ്റൊന്ന് ബെൻസിമക്ക് ഇത്തവണ അത്ഭുതകരമായ ഒരു സീസണാണ് ഉണ്ടായത് ” ഇതാണ് സാംപോളി പറഞ്ഞത്.
ഈ സീസണിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഈ സീസണിൽ ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.