ഇന്ന് റയലിന്റെ എതിരാളികൾ രണ്ടാം സ്ഥാനക്കാരായ ജിറോണ, ഇതുകൊണ്ടൊന്നും തീരുമാനമാവില്ലെന്ന് ആഞ്ചലോട്ടി!
ഇന്ന് സ്പാനിഷ് ലീഗിൽ ഒരു തകർപ്പൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ രണ്ടാം സ്ഥാനക്കാരായ ജിറോണയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11മണിക്ക് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.റയലിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ജിറോണക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടം ഇന്ന് നമുക്ക് പ്രതീക്ഷിക്കാം.
എന്നാൽ റയൽ മാഡ്രിഡിന്റെ ഭൂരിഭാഗം സെന്റർ ബാക്ക്മാർക്കും പരിക്കാണ്. സൂപ്പർ താരം നാച്ചോ കൂടി ഇപ്പോൾ പരിക്കു മൂലം പുറത്തായിട്ടുണ്ട്. പ്രതിരോധത്തിൽ ആശങ്കകൾ ഉണ്ടെങ്കിലും റയൽ മാഡ്രിഡ് മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്നത്തെ മത്സരഫലം കിരീടം ആരു നേടുമെന്നുള്ളത് നിർണയിക്കില്ലെന്ന് പരിശീലകനായ ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Real Madrid training clips are so entertaining man 🤣 nothing but good vibes at my club pic.twitter.com/6kLmRJt07R
— WolfRMFC (@WolfRMFC) February 9, 2024
” തീർച്ചയായും ഈ മത്സരത്തിൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞാൽ അതൊരു അഡ്വാന്റ്റേജ് തന്നെയാണ്.പക്ഷേ ഈ സീസൺ നീളമേറിയ ഒന്നാണ്. ഈ മത്സരഫലം ഒരിക്കലും കിരീട ജേതാക്കളെ നിർണയിക്കില്ല. എന്തൊക്കെ സംഭവിച്ചാലും ഈ മത്സരഫലം കിരീട ജേതാക്കളെ തീരുമാനിക്കില്ല.ചുരുങ്ങിയത് 80 പോയിന്റ്കളിലേക്ക് എങ്കിലും ഞങ്ങൾ എത്തേണ്ടതുണ്ട്. എന്നാൽ മാത്രമാണ് കിരീടത്തിന്റെ അടുത്തേക്ക് ഞങ്ങൾക്ക് എത്താൻ സാധിക്കുക ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ 23 മത്സരങ്ങളിൽ നിന്ന് 58 പോയിന്റ് ഉള്ള റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് ഉള്ള ജിറോണ രണ്ടാം സ്ഥാനത്തുമാണ്.ഈ സീസണിൽ ഇതിനു മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം റയൽ മാഡ്രിഡിനൊപ്പമായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് അന്ന് ജിറോണയെ പരാജയപ്പെടുത്തിയത്.